Breaking News

ധീരജവാന്‍ വൈശാഖിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ മമ്മൂട്ടി….

കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച മലയാളി ധീര ജവാന്‍ വൈശാഖിന് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടി. ‘ധീരജവാന്‍ വൈശാഖിന് ആദരാഞ്ജലികള്‍’ എന്ന കുറിപ്പോടെ വൈശാഖിന്‍റെ ചിത്രങ്ങള്‍ മമ്മൂട്ടി ഫേസ്ബുക്കിലൂടെ പങ്കുവച്ചു. വൈശാഖിന് അന്ത്യ യാത്രാമൊഴി നല്‍കാന്‍ ആയിരങ്ങളാണ് കൊല്ലം കുടവട്ടൂര്‍ ഗ്രാമത്തില്‍ ഇന്ന് തടിച്ചുകൂടിയത്.

പാങ്ങോട് സൈനിക ക്യാമ്ബില്‍ നിന്ന് വിലാപ യാത്രയായാണ് വൈശാഖിന്‍റെ ഭൗതികശരീരം കുടവട്ടൂരിലെ ജന്മനാട്ടിലേക്ക് എത്തിച്ചത്. വൈശാഖ് പഠിച്ച കുടവട്ടൂര്‍ എല്‍പി സ്കൂളിലേക്ക് വിലാപയാത്ര എത്തിയപ്പോഴേക്കും വന്ദേമാതരം വിളികളാല്‍ മുഖരിതമായിരുന്നു അന്തരീക്ഷം. ഉച്ചയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ ധീരജവാന് നാട് വിടചൊല്ലി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …