Breaking News

മോഹന്‍ലാലിന്റെ ആ സിനിമ തന്റെ തെറ്റായ തീരുമാനമായിരുന്നു. :- ബി ഉണ്ണികൃഷ്ണന്‍

മലയാളി പ്രേക്ഷകര്‍ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ബി ഉണ്ണികൃഷ്ണന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. മാര്‍ച്ച് 18 ന് ആയിരുന്നു സിനിമ റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചത്. മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ ചിത്രമായിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഇത്തരത്തിലുള്ള ഒരു ചിത്രവുമായി മേഹന്‍ലാല്‍ എത്തുന്നത്. 2017 ല്‍ പുറത്ത് വന്ന വില്ലന് ശേഷമാണ് ആറാട്ടിലൂടെ ഈ ജോഡി വീണ്ടും ഒന്നിക്കുന്നത്.

2008 ല്‍ മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു. ഇതിന് ശേഷം പുറത്ത് വന്ന മിസ്റ്റര്‍ ഫ്രോഡ് വിചാരിച്ചത് പോലെ തിയേറ്ററുകളില്‍ വിജയിച്ചിരുന്നില്ല. 2017 ല്‍ പുറത്ത് വന്ന വില്ലന് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ഇത്. ഇപ്പോഴിത പരാജയപ്പെട്ട ചിത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് ബി ഉണ്ണികൃഷ്ണന്‍.ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സിനിമയില്‍ തന്റെ പല തീരുമാനങ്ങളും തെറ്റിപ്പോയി എന്നാണ് സംവിധായകന്‍ പറയുന്നത്. ‘അമാനുഷിക കഥാപാത്രങ്ങളെ അധികം ഉപയോഗിച്ച ആളല്ല ഞാന്‍. മാടമ്പി ഇമോഷ്ണലായ, മെലോഡ്രമാറ്റിക്കലായ സിനിമയാണ്. അതില്‍ വളരെ സിമ്പിളായ ഇന്‍ഡ്രൊഡക്ഷനാണ് മോഹന്‍ലാലിനുള്ളത്. ഗ്രാന്റ് മാസ്റ്ററിലെ നായകന്‍ പരാജിതനാണ്. വില്ലനിലും കുറ്റവാളിയായ, എല്ലാത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഒരാളാണ് പ്രധാനകഥാപാത്രം. അല്‍പ്പമെങ്കിലും ഹീമാന്‍ഷിപ്പ് ചെയ്തുനോക്കിയത് മിസ്റ്റര്‍ ഫ്രോഡിലാണ്.

ഞാനും മോഹന്‍ലാലും ചെയ്ത നാല് സിനിമകളില്‍ സാമ്പത്തികമായി പരാജയപ്പെട്ടത് മിസ്റ്റര്‍ ഫ്രോഡാണ്. അത് കുറച്ചുകൂടി നന്നാവേണ്ട സിനിമയായിരുന്നു എന്നും, എന്റെ കുഴപ്പം കൊണ്ടാണ് പരാജയപ്പെട്ടതെന്നും തോന്നിയിട്ടുണ്ട്. അതിലെ എന്റെ പല തീരുമാനങ്ങളും തെറ്റിപ്പോയെന്ന് പിന്നീട് കണ്ടപ്പോള്‍ തോന്നി. അങ്ങനെ പല സിനിമകള്‍ കാണുമ്പോള്‍ നമുക്ക് തോന്നും,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സൂപ്പര്‍ സ്റ്റാര്‍ഡത്തെ മുന്നോട്ട് വെക്കുന്ന സംവിധായകനല്ല ഞാന്‍. അതുകൊണ്ട് തന്നെ ഞാനൊരു ഫാന്‍ ഫേവറൈറ്റ് സംവിധായകനല്ല. മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ ഒരു സിനിമയുമായി വരുന്നുവെന്നറിഞ്ഞാല്‍ മോഹന്‍ലാല്‍ ഫാന്‍സ് രോമാഞ്ചം കൊള്ളുകയില്ല. ഇയാള്‍ പിന്നേം വന്നോ എന്നേ ആലോചിക്കൂ. ന്നാല്‍ ആറാട്ടിലെത്തുമ്പോള്‍ ആ സൂപ്പര്‍ സ്റ്റാര്‍ഡത്തെ ഉപയോഗിക്കാനാണ് ശ്രമിച്ചത്.

വേറൊരു അവകാശവാദവും ഈ സിനിമയ്ക്കില്ല. ആരവങ്ങള്‍ മാത്രം ലക്ഷ്യമാക്കിയുള്ള സിനിമയാണ്,’ ഉണ്ണികൃഷ്ണന്‍ അഭിമുഖത്തില്‍ പറഞ്ഞു. താനൊരു ഫാന്‍ ഫേവറിറ്റ് ഡയറക്ടറല്ലെന്ന് സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു എന്റെ ചിത്രം പുറത്തിറങ്ങുമ്പോള്‍ ‘അയ്യോ, പിന്നേം ഇയാള്‍ വന്നോ’ എന്നാകും മോഹന്‍ലാല്‍ ഫാന്‍സ് ആലോചിക്കുക.

എന്നാല്‍, ആറാട്ട് ഫാന്‍സിനെ മാത്രം മുന്നില്‍ക്കണ്ട് ചെയ്ത ചിത്രമാണ്, മറ്റൊരു അവകാശവാദങ്ങളുമില്ല. അത്തരം സിനിമകള്‍ക്കുള്ള ചില ടെംപ്ലേറ്റുകള്‍ ഈ സിനിമയിലും ഉണ്ടാകും. അതോടൊപ്പം ചില വ്യത്യസ്തതകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുമുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …