Breaking News

തുടരന്വേഷണം റദ്ദാക്കണമെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്ന് അക്രമിക്കപ്പെട്ട നടി

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദീലിപ് നല്‍കിയ ഹർജി തള്ളണമെന്ന് അക്രമിക്കപ്പെട്ട നടി. ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷയിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. തുടരന്വേഷണം നടത്തുന്നതിനെ ചോദ്യം ചെയ്യാന്‍ പ്രതിയ്ക്ക് കഴിയില്ലെന്നാണ് നടിയുടെ വാദം.

ദിലീപിന്റെ ഹർജിയില്‍ തന്നെ കക്ഷി ചേരാന്‍ അനുവദിക്കണമെന്നും തന്റെ ഭാഗം കേള്‍ക്കാതെ ഉത്തരവ് പുറപ്പെടുവിക്കരുതെന്നും കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ നടിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് കേസ് ഇന്ന് പരിഗണിക്കാനായി കോടതി മാറ്റിയിരുന്നു. അതേ സമയം കേസിലെ തുടരന്വേഷണം വിചാരണ അട്ടിമറിക്കാനാണെന്നാണ് ദിലീപിന്റെ വാദം.

കഴിഞ്ഞ ഡിസംബര്‍ 28 ന് ലഭിച്ച പരാതിയില്‍ പിറ്റേ ദിവസം തന്നെ തുടരന്വേഷണ ആവശ്യപ്പെട്ടതിതില്‍ ദൂരൂഹതയുണ്ടെന്നും ദിലീപ് ഹരജിയില്‍ പറയുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ദിലീപ് ഹർജിയില്‍ ആവശ്യപ്പെടുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …