Breaking News

കോൺഗ്രസ്‌-സിപിഎം സഖ്യം ബിജെപിയെ ഒറ്റയ്ക്ക് തോൽപ്പിക്കാനാവാത്തതിനാൽ: അമിത് ഷാ

അഗര്‍ത്തല: വോട്ടെണ്ണൽ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് ത്രിപുരയിൽ ബിജെപിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് സീറ്റുകളുടെ എണ്ണവും വോട്ട് വിഹിതവും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പിയെ ഒറ്റയ്ക്ക് തോൽപ്പിക്കാൻ കഴിയാത്തത് കൊണ്ടാണ് കോൺഗ്രസും സി.പി.എമ്മും ഒത്തുചേർന്നതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ത്രിപുരയിലെ സ്ഥിതിഗതികൾ മാറ്റാൻ ‘ചലോ പല്‍ടായ്’ എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചിരുന്നു. ഞങ്ങൾ അത് ചെയ്തു. നേരത്തെ എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് സർക്കാർ ജീവനക്കാർക്ക് നാലാം ശമ്പള കമ്മിഷൻ പ്രകാരമായിരുന്നു ശമ്പളം നൽകിയിരുന്നത്. എന്നാൽ ധനക്കമ്മി വർദ്ധിപ്പിക്കാതെ ഏഴാം ശമ്പള കമ്മിഷൻ ശുപാർശകൾ സർക്കാർ നടപ്പാക്കി. ത്രിപുരയിൽ നിന്ന് കലാപം തുടച്ച് നീക്കപ്പെട്ടു. അതിർത്തികളിലൂടെയുള്ള മയക്കുമരുന്ന് വ്യാപാരം നിർത്തലാക്കിയതായും അമിത് ഷാ പറഞ്ഞു.

2024ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഒരു മത്സരം തന്നെ ഉണ്ടാവില്ലെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യം മുഴുവൻ മോദിക്കൊപ്പം പൂർണമനസ്സോടെ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …