Breaking News

സഭാ തർക്കം; സുപ്രീം കോടതിയിൽ നിലപാടറിയിച്ച് യാക്കോബായ – ഓർത്തഡോക്സ് സഭ

ന്യൂഡൽഹി: സഭാ തർക്ക പരിഹാരത്തിനായി ജസ്റ്റിസ് കെ.ടി തോമസ് സമർപ്പിച്ച കരട് ബിൽ നിയമമാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് യാക്കോബായ സഭ. കരട് ബിൽ നിയമസഭയുടെ നടപ്പ് സമ്മേളനത്തിലോ അടുത്ത സമ്മേളനത്തിലോ നിയമമാക്കുമെന്ന് യാക്കോബായ സഭ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ കരട് ബിൽ നിയമമാകില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയതായി ഓർത്തഡോക്സ് സഭ സുപ്രീം കോടതിയെ അറിയിച്ചു. ഇരുസഭകളും തങ്ങളുടെ വ്യത്യസ്ത നിലപാട് സുപ്രീം കോടതിയെ അറിയിച്ചപ്പോൾ സംസ്ഥാന സർക്കാർ അഭിഭാഷകർ മൗനം പാലിച്ചു.

മലങ്കര സഭാ കേസിലെ വിധി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ഓർത്തഡോക്സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് ഇരു സഭകളും കോടതിയെ നിലപാട് അറിയിച്ചത്. 1934ലെ മലങ്കര സഭാ ഭരണഘടന അനുസരിച്ച് പള്ളികളിൽ ഭരണം നടത്തണമെന്നായിരുന്നു 2017-ൽ സുപ്രീംകോടതി വിധിച്ചത്. എന്നാൽ ഈ വിധി നടപ്പാക്കുമ്പോൾ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ഈ സാഹചര്യത്തിൽ തർക്കം പരിഹരിക്കാൻ ജസ്റ്റിസ് കെ.ടി തോമസ് സമർപ്പിച്ച കരട് ബിൽ നിയമമാക്കുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് യാക്കോബായ സഭയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വി.ഗിരി സുപ്രീം കോടതിയെ അറിയിച്ചു.

ജസ്റ്റിസ് കെ.ടി തോമസ് ഇരുസഭകളിലും അംഗമല്ലെന്നും ഗിരി ചൂണ്ടിക്കാട്ടി. എന്നാൽ കരട് ബിൽ നിയമമാക്കില്ലെന്ന് മന്ത്രിമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സി യു സിംഗ് ചൂണ്ടിക്കാട്ടി.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …