Breaking News

പതിമൂന്നാം വയസ്സ് മുതല്‍ ജീവിതം മുഴുവന്‍ ഇവിടെ തന്നെയായിരുന്നു; വിടവാങ്ങല്‍ ചടങ്ങില്‍ വിതുമ്ബിക്കരഞ്ഞ് മെസ്സി( വീഡിയോ)

ഇതിഹാസ ഫുടബോള്‍ താരം ലയണല്‍ മെസ്സി ബാഴ്‌സലോണ ജേഴ്‌സിയില്‍ നിന്ന് ഔദ്യോഗികമായി പടിയിറങ്ങി. അതേസമയം, ബാഴ്‌സലോണ അധികൃതരോടും ആരാധകരോടും സഹപ്രവര്‍ത്തകരോടും

കണ്ണീരോടെ ആയിരുന്നു മെസ്സിയുടെ വിടപറച്ചില്‍. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആരാധകരെ പോലും കരയിപ്പിച്ചു കൊണ്ടായിരുന്നു മെസ്സി വിതുമ്ബി കരഞ്ഞു കൊണ്ട് ബാഴ്‌സലോണയില്‍ നിന്നും

വിടപറഞ്ഞത്.പതിമൂന്നാം വയസ്സ് മുതല്‍ ജീവിതം മുഴുവന്‍ ഇവിടെ തന്നെയായിരുന്നു. രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട ആത്മബന്ധത്തിന് ശേഷമാണ് വിടപറയുന്നത്. എന്നെ ഞാനാക്കിയത് ബാഴ്‌സയാണ്,

ഇങ്ങനെയൊരു നിമിഷത്തെക്കുറിച്ച്‌ ചിന്തിച്ചിരുന്നില്ല. ആരാധകരോടും സഹതാരങ്ങളോടും എന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട് എന്നായിരുന്നു വികാരനിര്‍ഭരനായി മെസ്സി പറഞ്ഞു.

 

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …