Breaking News

ഒളിപിക്‌സിന് ടോക്കിയോയില്‍ തിരശ്ശീല വിണു; ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടയുമായി ഇന്ത്യക്ക് ഏഴു മെഡല്‍; പാക്കിസ്ഥാന് തുടര്‍ച്ചയായി മെഡലില്ലാത്ത ഏഴാം ഒളിംപിക്‌സ്…

പാക്കിസ്ഥാന് മെഡലില്ലാത്ത തുടര്‍ച്ചയായ ഏഴാം ഒളിപിക്‌സിനാണ് ടോക്കിയോയില്‍ തിരശ്ശീല വിണത്. ഇന്ത്യ ഏഴ് മെഡലുമായി ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടയക്കും ടോക്കിയോ സാക്ഷ്യം വഹിച്ചു.

1992 ലെ ബാര്‍സിലോണ ഒളിംപിക്‌സിലാണ് പാക്കിസ്ഥാന്‍ അവസാനമായി ഒരു മെഡല്‍ നേടിയത്. ഹോക്കിയില്‍ വെങ്കലം. അതിനു മുന്‍പ് 1988 ലെ സോള്‍ ഒളിംപിക്‌സിലും ഒരു വെങ്കലമെഡല്‍ ഉണ്ടായിരുന്നു. ബോക്‌സര്‍ ഹുസൈന്‍ ഷാ ഇടിച്ചെടുത്ത മെഡല്‍.

1948 മുതല്‍ 19 ഒളിംപ്ക്‌സില്‍ പങ്കെടുത്തിട്ടുള്ള പാക്കിസ്ഥാന് ആകെ കിട്ടിയത് 10 മെഡലുകളാണ്. അതില്‍ എട്ടും, മൂന്നു സര്‍ണ്ണം ഉള്‍പ്പെടെ ഹോക്കിയില്‍. ഒന്നിലധികം മെഡല്‍ കിട്ടിയത് ഒരേ ഒരു തവണയും.

1960 ല്‍ റോമില്‍ ഹോക്കിയില്‍ സ്വര്‍ണ്ണവും റസ് ലിംഗില്‍ വെങ്കലവും. എന്നാല്‍ കഴിഞ്ഞ ഏഴ് ഒളിംപിക്‌സില്‍ ഒന്നില്‍ പോലും ഇന്ത്യക്ക് വെറും കയ്യോടെ മടങ്ങേണ്ടി വന്നില്ല. 1992 നുശേഷം ആകെ 21 മെഡലും നേടി.

ടോക്കിയോയിലെ 7 മെഡലിനും മുന്‍പ് 1912ല്‍ ലണ്ടനില്‍ നേടിയ ആറ് മെഡലായിരുന്നു മുന്നില്‍. 1948, 52, 56 ഒളിംപ്കസുകളില്‍ ഹോക്കിയില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യ 1960 റോം ഒളിംപ്ക്‌സില്‍ ഫൈനലില്‍ പാക്കിസ്ഥാൈനോട് തോറ്റു.

അടുത്ത ഒളിപിക്‌സില്‍ ഫൈനല്‍ പാക്കിസ്ഥാനെ തോല്‍പിച്ച്‌ വീണ്ടും ഇന്ത്യയ്ക്ക് സ്വര്‍ണ്ണം. 1964 ല്‍ പാക്കിസ്ഥാന്‍ വീണ്ടും സ്വര്‍ണ്ണം അണിഞ്ഞപ്പോള്‍ ഇന്ത്യ വെങ്കലത്തില്‍ തൃപ്തിയടഞ്ഞു. 1984 ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സിലാണ് പാക്കിസ്ഥാന്‍ അവസാന സ്വര്‍ണ്ണം നേടിയത്.

പി ടി ഉഷയുടെ അതുല്യ പ്രകടനത്തിന് സാക്ഷ്യം വഹിച്ച ആ ഒളിംപിക്‌സില്‍ ഇന്ത്യയക്ക് മെഡല്‍ ഒന്നുമില്ലായിരുന്നു. പിന്നീട് അടുത്ത രണ്ട് ഒളിപിക്‌സിലും ഇന്ത്യ വെറും കയ്യോടെ മടങ്ങി. 1996 ല്‍ ലിയാഡര്‍ പയസ്സിലൂടെ ഇന്ത്യ മെഡല്‍ പട്ടികയില്‍ തിരിച്ചെത്തി.

1996 മുതല്‍ പാക്കിസ്ഥാന്റെ പേര് മെഡല്‍ പട്ടികയില്‍ കയറിയതുമില്ല. പാക്കിസ്ഥാന് ആകെ 10 മെഡല്‍ കിട്ടിയപ്പോല്‍ ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ 30 എണ്ണമാണ് 1948 ന് ശേഷം കയറിയത്‌

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …