Breaking News

കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥന് തിരികെ നൽകി; മാതൃകയായി നാലാം ക്ലാസുകാരനും ബന്ധുവും

കുട്ടനാട് : ബസിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്പിച്ച് മാതൃകയായി നാലാം ക്ലാസുകാരനും ബന്ധുവും.

കാവാലം അട്ടിയിൽ വീട്ടിൽ മാർഷലിന്റെ മകനും, കാവാലം ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർത്ഥിയുമായ ജോഷ് മാർഷൽ, ബന്ധുവായ മോളി എന്നിവർക്ക് കെ.എസ്.ആർ.ടി.സി ബസിൽ നിന്നാണ് മാല ലഭിച്ചത്. ചങ്ങനാശ്ശേരിയിൽ നിന്ന് കാവാലത്തേക്ക് വരുകയായിരുന്ന ബസിൽ മാല കിടക്കുന്നത് കണ്ട് ജോഷ് അതെടുത്ത് മോളിയെ ഏല്പിക്കുകയായിരുന്നു.

കാവാലത്തുള്ള ആരുടെയെങ്കിലും ആകാമെന്ന് കരുതി ആദ്യം സമീപവാസികളോടെല്ലാം വിവരം പറഞ്ഞു. തുടർന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോയിലും അറിയിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയത്.

തുടർന്ന് പത്രമാധ്യമങ്ങളിൽ വന്ന വാർത്ത കണ്ട ശേഷം ഉടമസ്ഥനായ കറുകച്ചാൽ മനക്കോട് വീട്ടിൽ രഞ്ജിത് പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷൻ ഓഫീസർ ആർ. രാജീവിന്റെ സാന്നിധ്യത്തിൽ 10 ഗ്രാം തൂക്കമുള്ള മാല രഞ്ജിത് ജോഷിന്റെയും, മോളിയുടെയും കൈകളിൽ നിന്ന് ഏറ്റുവാങ്ങി.

About News Desk

Check Also

ചരിത്രം എഴുതി ഷാലിസ ധാമി; മുന്നണി പോരാളികളെ നയിക്കാൻ എത്തുന്ന ആദ്യ വനിതാ കമാൻഡർ

ന്യൂഡൽഹി : ഗ്രൂപ്പ്‌ ക്യാപ്റ്റൻ ഷാലിസ ധാമി ഇന്ത്യൻ വ്യോമസേനയുടെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് പുതിയ ഉത്തരവാദിത്തത്തിലേക്ക്. പടിഞ്ഞാറൻ മേഖലയിലെ മുന്നണി …