Breaking News

ഷാഫി അടുത്ത തവണ തോൽക്കും; നിയമസഭയിൽ വിമർശിച്ച് സ്പീക്കർ എ.എൻ.ഷംസീർ

തിരുവനന്തപുരം: സഭയിൽ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സ്പീക്കർ എ എൻ ഷംസീർ. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ബാനറുകളുമായി പ്രതിഷേധിച്ചപ്പോഴാണ് സ്പീക്കറുടെ വിമർശനവും പരിഹാസവും വന്നത്. പ്രതിപക്ഷ അംഗങ്ങളിൽ പലരും നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്ന് പറഞ്ഞ സ്പീക്കർ എ എൻ ഷംസീർ, ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും അടുത്ത തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ തോൽക്കുമെന്നും പറഞ്ഞു.

ബ്രഹ്മപുരം വിഷയത്തിൽ പ്രതിഷേധിച്ച കൊച്ചി കോർപ്പറേഷനിലെ യു.ഡി.എഫ് കൗൺസിലർമാരെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ പ്രതിഷേധിച്ചത്. എൻ ജയരാജിനെ സ്പീക്കർ ശ്രദ്ധക്ഷണിക്കലിനായി ക്ഷണിച്ചു. പ്രതിപക്ഷം ബാനർ ഉയർത്തിയതിനാൽ സ്പീക്കറെ കാണാൻ കഴിയുന്നില്ലെന്ന് ജയരാജ് പറഞ്ഞു. ഡയസിന് മുന്നിൽ ബാനർ ഉയർത്തിയതിനാൽ മുഖം കാണാൻ കഴിയുന്നില്ലെന്നും അങ്ങനെ ചെയ്യരുതെന്നും സ്പീക്കർ പറഞ്ഞു.

‘ടി ജെ വിനോദ് എറണാകുളത്തെ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. മുഖം മറയ്ക്കുന്ന തരത്തിൽ ബാനർ പിടിക്കരുത്. ജനം കാണുന്നുണ്ട്. ആ ബോധ്യം ഉണ്ടായാൽ മതി. മഹേഷ്, കരുനാഗപ്പള്ളിയിലെ ജനങ്ങൾ ഉറ്റുനോക്കുകയാണ്. റോജി ഇത് അങ്കമാലിക്കാർ കാണുന്നു. അതേ എനിക്ക് പറയാനുള്ളൂ. പലരും ചെറിയ മാർജിനിലാണ് വിജയിച്ചത്. ചാലക്കുടിക്കാർ ഇത് കാണുകയാണ്. ജനം എല്ലാം കാണുന്നുണ്ട്. ഷാഫി അടുത്ത തവണ തോൽക്കും,’ സ്പീക്കർ പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …