Breaking News

നീലച്ചിത്ര നിര്‍മാണം : അറസ്റ്റ് തടയാന്‍ രാജ് കുന്ദ്ര ക്രൈം ബ്രാഞ്ചിന് നല്‍കിയത് 25 ലക്ഷം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയും ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അതെ സമയം

അറസ്റ്റ് തടയാനായി ലക്ഷങ്ങളാണ് പോലീസിന് കുന്ദ്ര കൈക്കൂലിയായി നല്‍കിയതെന്നാണ്വി വരം. മുംബൈ പോലീസിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് 25 ലക്ഷം രൂപയോളം കൈക്കൂലി

നല്‍കിയെന്നാണ് മിഡ് ഡേ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുത്. കേസില്‍ പ്രതിയായിരുന്ന അരവിന്ദ് ശ്രീവാസ്തവ കൈക്കൂലി വിഷയം ചൂണ്ടിക്കാട്ടി ആന്റി കറപ്ഷന്‍

ബ്യൂറോയ്ക്ക് മെയില്‍ അയച്ചിരുന്നുവെന്നും അറസ്റ്റ് തടയാന്‍ വേണ്ടിയുള്ള മുന്‍കരുതലായിട്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരിയിലാണ്

നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കുന്ദ്രയ്ക്കെതിരെ പോലീസ് കേസെടുത്തത് ജൂലായ് മാസത്തിലാണ്. നീലച്ചിത്ര

നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുഖ്യ കണ്ണികളിലൊരാളാണ് രാജ് കുന്ദ്രയെന്നാണ് പോലീസ് ഭാഷ്യം. സംഭവവുമായി ബന്ധപ്പെട്ട് നടി ശില്‍പ്പ ഷെട്ടിയിലേക്കും അന്വേഷണം നീണ്ടേക്കും .

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …