Breaking News

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി; തമിഴ്നാട് കേരളത്തിന് ആദ്യ അറിയിപ്പ് നല്‍കി…

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിന് ആദ്യ അറിയിപ്പ് നല്‍കി. മഴ കനത്തതും വൃഷ്ടിപ്രദേശത്തെ നീരൊഴുക്ക് കൂടിയതും കാരണമാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. 138 അടിയിലേക്ക് വെള്ളമെത്തിയാല്‍ രണ്ടാമത്തെ

അറിയിപ്പ് തമിഴ്നാട് സര്‍ക്കാര്‍ നല്‍കും. 140 അടിയിലേക്കെത്തിയാലാണ് ആദ്യത്തെ മുന്നറിയിപ്പ് കേരളത്തിന് നല്‍കുക. 141 അടിയായാല്‍ രണ്ടാമത്തെയും 142 അടിയായാല്‍ മൂന്നാമത്തെയും മുന്നറിയിപ്പ് നല്‍കും. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണ ശേഷി. ഇതില്‍ കൂടിയാല്‍ ഇടുക്കി ഡാമിലേക്കാണ് വെള്ളമെത്തുക.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …