Breaking News

യാത്ര അത്യാവശ്യത്തിനുമാത്രം; അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകൾ തുറക്കാം; ഇന്നു മുതല്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്നു മുതല്‍ ഒരാഴ്ച ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം. ഇന്നും നാളെയും സെമി ലോക്ക്ഡൗണിന് പുറമെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

അതിനിടെ നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ ഒത്തുകൂടലിനും ആഹ്ലാദ പ്രകടനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനും ഉത്തരവിറക്കി. തിരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍

എന്നിവരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിനരികിലേക്ക് പ്രവേശിപ്പിക്കൂ. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. അടിയന്തര സേവനമേഖലയിലുള്ള സംസ്ഥാനകേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ

സ്ഥാപനങ്ങള്‍ക്കും കോര്‍പറേഷനുകള്‍ക്കും തടസ്സമില്ലാതെ പ്രവര്‍ത്തിക്കാം. ഇവയിലെ ജീവനക്കാര്‍ക്ക് യാത്രാവിലക്കില്ല. മറ്റുഓഫിസുകള്‍ അത്യാവശ്യം ജീവനക്കാരെ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കണം.

അടിയന്തരാവശ്യം എന്നനിലയിലുള്ള വ്യവസായ സംരംഭങ്ങള്‍, കമ്ബനികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ യാത്രയ്ക്കായി സ്ഥാപനത്തിന്റെ തിരിച്ചറിയില്‍ രേഖ കരുതണം.

മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്ന എല്ലാ ഏജന്‍സികള്‍ക്കും പ്രവര്‍ത്തിക്കാം. ടെലികോം, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ്, പെട്രോനെറ്റ്, പെട്രോളിയം പാചക വാതക യൂണിറ്റ് എന്നിവയുടെ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും തടസ്സമില്ല.

ഐടി അനുബന്ധ സ്ഥാപനങ്ങളില്‍ അത്യാവശ്യ ജീവനക്കാര്‍ക്കല്ലാതെ ബാക്കിയെല്ലാവര്‍ക്കും വര്‍ക്ക് ഫ്രം ഹോം, അല്ലെങ്കില്‍ വിശ്രമം അനുവദിക്കണം. മരുന്ന്, പഴം, പച്ചക്കറി, മത്സ്യം, പാല്‍, പലചരക്ക് തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍,

വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും സര്‍വീസ് സെന്ററുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ ഇരട്ടമാസ്‌കും കൈയുറയും ധരിക്കണം. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും രാത്രി 9 മണിവരെ ഹോം ഡെലിവറിയും പാര്‍സലും മാത്രം അനുവദിക്കും.

ബാങ്കുകളില്‍ പൊതുജനങ്ങള്‍ക്ക് പത്തുമുതല്‍ ഒരുമണിവരെ മാത്രം പ്രവേശനം. ദീര്‍ഘദൂര ബസുകള്‍, തീവണ്ടികള്‍, വിമാനസര്‍വീസ്, ചരക്ക് സര്‍വീസ് എന്നിവയ്ക്ക് മുടക്കമുണ്ടാവില്ല. ബസ് സ്‌റ്റേഷന്‍, റെയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള

പൊതുസ്വകാര്യടാക്‌സി വാഹനങ്ങള്‍ അനുവദിക്കും. ഇങ്ങനെ പോകുന്നവര്‍ യാത്രാരേഖ കരുതണം. സിനിമ, സീരിയല്‍, ഡോക്യുമെന്ററി തുടങ്ങിയ ഇന്‍ഡോര്‍ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവയ്ക്കണം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …