Breaking News

കേരളത്തിൽ ലോക്ഡൗണ്‍ ആലോചനയില്‍; ചൊവ്വാഴ്‌ച മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍; ശനി,ഞായര്‍ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി…

സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പാക്കുന്നത് ആലോചനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരും ദിവസങ്ങളിൽ ലോക്‌ഡൗണിന് സമാനമായ നിയന്ത്രണമുണ്ടാകും. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ ലോക്‌ഡൗണ്‍ വേണ്ടിവരും.

സംസ്ഥാനത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഒഫീസുകളില്‍ അവശ്യ സേവനങ്ങള്‍ നടപ്പാക്കുന്ന ഓഫീസുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന കാര്യം ആലോചിക്കേണ്ടി വരും. ബാങ്കിംഗ് സേവനം നിലവില്‍ രണ്ട് മണിവരെയാണ്.

പരമാവധി ഓണ്‍ലൈന്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുള‌ളവര്‍ മൂന്ന് ലക്ഷം കവിഞ്ഞിരിക്കുകയാണ്. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ ആണ് അനുവദിച്ചിരിക്കുന്നത്.

ഇത് സ്ഥല സൗകര്യമുള‌ള ക്ഷേത്രങ്ങളിലാണ്. ചെറിയവയില്‍ അതിനനുസരിച്ച്‌ നിയന്ത്രണം വേണം. ഹോട്ടലുകളിലും ഭക്ഷണശാലകളിലും പാഴ്‌സല്‍ സംവിധാനം മാത്രമാകും. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കയാണ്.

തിരഞ്ഞെടുപ്പിന്റെ വിജയാഘോഷം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യാജ സന്ദേശങ്ങള്‍ പ്രചചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവ‌ര്‍ക്കും തയ്യാറാക്കുന്നവര്‍ക്കും എതിരെ നടപടിയെടുക്കും.

ഇപ്പോള്‍ ഡബിള്‍ മാസ്‌ക് സംവിധാനം പ്രധാനമാണ്. ഡബിള്‍ മാസ്‌ക് എന്നാല്‍ സര്‍ജിക്കല്‍ മാസ്‌കും തുണി മാസ്‌കും ചേര്‍ന്നതാകണം. അനാവശ്യമായ ഭീതിയ്‌ക്ക് വശംവദരാകാത്ത സമൂഹം എന്ന നിലപാട് ജനം സ്വീകരിക്കണം.

കര്‍ശന നിയന്ത്രണങ്ങളുള‌ള ശനി, ഞായര്‍ ദിവസങ്ങളില്‍ പുറത്തിറങ്ങുന്നത് പരമാവധി കുറയ്‌ക്കണം. മാര്‍ക്കറ്റിലെ കടകള്‍ നിശ്ചിത സമയത്ത് അടയ്‌ക്കുകയും തുറക്കുകയും ചെയ്യുന്നുവെന്ന് മാര്‍ക്ക‌റ്റ് കമ്മി‌റ്റികള്‍ ഉറപ്പാക്കണം.

ഇക്കാര്യം പൊലീസ് ഉറപ്പാക്കണം. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രം യാത്രചെയ്യുന്നതാണ് ഉചിതം. ഒരേ കുടുംബാംഗമെങ്കില്‍ മാസ്‌ക് ധരിച്ച്‌ യാത്ര ചെയ്യാം. സംസ്ഥാന തലത്തില്‍ ഓക്‌സിജന്‍ വാര്‍റൂം തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …