Breaking News

പ്രസവത്തിന് തൊട്ടുപിന്നാലെ നഴ്‌സിന്റെ കൈകളില്‍ നിന്നും വഴുതി വീണ് കുഞ്ഞ് മരിച്ചു…

നഴ്‌സിന്റെ കൈകളില്‍ നിന്നും തെന്നിവീണ നവജാത ശിശു മരിച്ചു. ലക്‌നൗവിലെ ചിന്‍ഹട്ടിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പ്രസവം കഴിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ കൈകളിലെടുത്ത് മാറ്റുമ്ബോഴായിരുന്നു അപകടം നടന്നത്. നവജാത ശിശുവിനെ ടവ്വലില്‍ പൊതിയാതെ എടുത്തതിനാല്‍ നഴ്‌സിന്റെ കൈയ്യില്‍ നിന്നും വഴുതി വീഴുകയായിരുന്നു. കുഞ്ഞിന്റെ അമ്മ അപകടം സംഭവിക്കുന്നതിന് ദൃക്‌സാക്ഷിയാണ്. കുഞ്ഞ് വീഴുന്നത് കണ്ട അമ്മയുടെ നിലവിളി കേട്ട് കുടുംബം ലേബര്‍ റൂമിലേക്ക് ഓടിവരികയും ചെയ്തിരുന്നു.

കുഞ്ഞിനെ ഒരു കൈകൊണ്ട് മാത്രമാണ് നഴ്‌സ് പിടിച്ചിരുന്നതെന്ന് അമ്മ മൊഴി നല്‍കി. എന്നാല്‍ ആശുപത്രി അധികൃതര്‍ നഴ്‌സിനെതിരെയുള്ള വാദം തള്ളിക്കളഞ്ഞുവെന്നാണ് കുടുംബത്തിന്റെ പരാതി. കുഞ്ഞ് ചാപിള്ളയായിട്ടാണ് ജനിച്ചതെന്നായിരുന്നു ആശുപത്രി അധികൃതരുടെ അവകാശവാദം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ തലയ്‌ക്ക് പരിക്കേറ്റതായി തെളിഞ്ഞതോടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …