കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് വൈറസ് ബാധിച്ച് 194 പേർ മരിച്ചു. 6566ൽപരം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,58,333 ആയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. 86,110 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 67,692 പേർ രോഗമുക്തരായി. ഒരാൾ രാജ്യം വിട്ടു. ഇതുവരെ 4,531 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യയിൽ മഹാരാഷ്ട്രയാണ് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനം. 56,948 പേരാണ് ഇവിടെ കോവിഡ് ബാധിതരായത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ മൂന്നിലൊന്ന് മഹാരാഷ്ട്രയിലാണ്.
Check Also
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി. അവാർഡ് കൾ. 1. 2012.13 …
NEWS 22 TRUTH . EQUALITY . FRATERNITY