Breaking News

കേരളത്തിൽ ഒരാഴ്ച്ചത്തേക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഐഎംഎ…

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രിക്കാന്‍ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍, കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന ആവശ്യവുമായി ഐഎംഎ രം​ഗത്ത്.

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് മേല്‍ തുടരുന്നതിനാല്‍ ലോക്ഡൗണ്‍ ആവശ്യമാണെന്നും

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു. ദിനംപ്രതി ഒന്നര ലക്ഷത്തോളം ടെസ്റ്റുകള്‍ നടത്തണമെന്നും ഐഎംഎ പറഞ്ഞു. സംസ്ഥാനത്ത് ആഘോഷങ്ങളും ചടങ്ങുകളും പൂര്‍ണമായി നിരോധിക്കണമെന്നും

വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ അവസരങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനം ഉണ്ടാകുന്നതെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റിലൂടെ പുറത്തുവരുന്നതിനേക്കാള്‍ അത്രയോ അധികം രോഗബാധിതരുണ്ടാകുമെന്നും ഐഎംഎ പറഞ്ഞു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …