Breaking News

കനത്ത കാറ്റിലും മഴയിലും വ്യാപകനാശം; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്…

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ എറണാകുളത്തെ പല ഭാഗങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി.

കുന്നത്തുനാട്, തത്തപ്പിള്ളി എന്നിവിടങ്ങളിൽ മരം വീണ് പല വീടുകളും ഭാഗികമായി തകർന്നു. കോഴിക്കോട്ടും ഇന്നലെ രാത്രിയും ഇന്ന് രാവിലെയും കനത്ത മഴയാണ് പെയ്തത്.

മലപ്പുറം പേരശ്ശന്നൂരിൽ ശനിയാഴ്ച പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്‍റെമൃതദേഹം കണ്ടെത്തി. ഇന്ന് സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. കാസർകോട്,

കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക്

സാധ്യതയുണ്ട്. നാളെയും ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ആന്ധ്ര തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമർദ്ദത്തിന് പിന്നാലെ

അറബിക്കടലിൽ തെക്കൻ ഗുജറാത്തിന് സമീപം പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. 16-ാം തീയതി വരെ സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …