Breaking News

ലോക്​ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; കടകളുടെ പ്രവര്‍ത്തന സമയം കൂട്ടി, ബാങ്കുകളില്‍ എല്ലാ ദിവസവും ഇടപാടുകള്‍…

കോവിഡ്​ നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്​ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനമായി. ബാങ്കുകള്‍ ഇനി എല്ലാ ദിവസവും പ്രവര്‍ത്തിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഇടപാട്​ അനുവദിച്ചിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞു.

ഇനി എല്ലാ ദിവസവും ഇടപാടുകാര്‍ക്ക്​ ബാങ്കിലെത്താനും ഇടപാടുകള്‍ നടത്താനും സാധിക്കും. കടകളുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിക്കും. ‘എ’, ‘ബി’, ‘സി’ കാറ്റഗറിയിലുള്ള സ്​ഥലങ്ങളില്‍ കടകള്‍ക്ക്​

ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കാം. ട്രിപ്പ്​ള്‍ ലോക്​ഡൗണ്‍ ഉള്ള ഡി കാറ്റഗറി സ്​ഥലങ്ങളിലും കടകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കും. ഇതുസംബന്ധിച്ച

വിശദ നിര്‍ദേശങ്ങള്‍ പുറത്തുവന്നിട്ടില്ല. ലോക്​ഡൗണ്‍ സംബന്ധിച്ച അവലോകന യോഗത്തിലാണ്​ തീരുമാനമെടുത്തത്

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …