Breaking News

ഡി​സം​ബ​ര്‍ വ​രെ ബ​സ്ജീ​വ​ന​ക്കാ​രു​ടെ സ​മ​രം നി​രോ​ധി​ച്ചു…

അ​ടു​ത്ത ആ​റു​മാ​സ​ത്തേ​ക്ക് സം​സ്ഥാ​ന​ത്ത് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ച്ചു. ക​ര്‍​ണാ​ട​ക അ​വ​ശ്യ സ​ര്‍​വി​സ് നി​യ​മ​പ്ര​കാ​ര​മാ​ണ് 2021 ഡി​സം​ബ​ര്‍ വ​രെ ആ​റു​മാ​സ​ത്തേ​ക്ക് സം​സ്ഥാ​ന​ത്ത് ബ​സ്

പ​ണി​മു​ട​ക്ക് നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഗ​താ​ഗ​ത വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്. ക​ര്‍ണാ​ട​ക ആ​ര്‍.​ടി.​സി, ബി.​എം.​ടി.​സി. എ​ന്‍.​ഡ​ബ്ല്യു.​കെ.​ആ​ര്‍.​ടി.​സി., എ​ന്‍.​ഇ.​കെ.​ആ​ര്‍.​ടി.​സി എ​ന്നീ നാ​ലു ആ​ര്‍.​ടി.​സി​ക​ള്‍​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​യി​രി​ക്കും.

ഒ​രോ ആ​റു​മാ​സം കൂ​ടു​മ്ബോ​ഴും അ​വ​ശ്യ സ​ര്‍​വി​സ് നി​യ​മ​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​മെ​ന്നും ഈ ​നി​യ​മ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ബ​സ് സ​മ​ര​ത്തി​ന് 2021 ജ​നു​വ​രി മു​ത​ല്‍ ജൂ​ണ്‍ വ​രെ നി​രോ​ധി​ച്ച​താ​ണ്.

ഇ​താ​ണി​പ്പോ​ള്‍ വീ​ണ്ടും ആ​റു​മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ​മ​ര​വും പ​ണി​മു​ട​ക്കും നിേ​രാ​ധി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ഇ​ത് ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ 15 ദി​വ​സം

നീ​ണ്ട ബ​സ് പ​ണി​മു​ട​ക്ക് സ​മ​രം ന​ട​ന്ന​ത്. ഇ​തി​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് കോ​ര്‍​പ​റേ​ഷ​ന് ക​ന​ത്ത ന​ഷ്​​​ട​മു​ണ്ടാ​യി​രു​ന്നു. പ​ണി​മു​ട​ക്കി​ല്‍ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കു​ക​യും സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന് പു​റ​മെ അ​വ​ശ്യ സ​ര്‍​വി​സ് നി​യ​മ​പ്ര​കാ​രം ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ത്ത ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ കേ​സും എ​ടു​ത്തി​രു​ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …