Breaking News

കോവിഡ് വാക്സിനേഷനിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ…

രാജ്യത്ത് കോവിഡ് മരണങ്ങള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 979 പേരാണ് മരിച്ചത്. അതേസമയം കോവിഡ് പ്രതിരോധ വാക്‌സിനേഷനില്‍ ഇന്ത്യ അമേരിക്കയെ മറികടന്നതായും കേന്ദ്രം അറിയിക്കുന്നു.

പ്രതിരോധകുത്തിവെപ്പിന്‍റെ ഭാഗമായി ഇതുവരെ 32.36 കോടി ഡോസ് കോവിഡ് വാക്‌സിനാണ് ഇന്ത്യയില്‍ നല്‍കിയിരിക്കുന്നത്. ദിനപ്രതിയുള്ള കോവിഡ് മരണം ആയിരത്തില്‍ താഴെ ഇപ്പോള്‍ എത്തി.

ഇന്നലെ 979 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഏപ്രില്‍ 13ന് ശേഷം ഇതാദ്യമായിട്ടാണ് മരണം ആയിരത്തില്‍ താഴെ ആയി എത്തുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …