Breaking News

യൂട്യൂബ് നോക്കി പ്രസവമെടുത്തു; കുഞ്ഞിന് ദാരുണാന്ത്യം; യുവതി ഗുരുതരാവസ്ഥയില്‍

ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. തമിഴ്‌നാട്ടിലെ ആര്‍ക്കോണത്തിനടുത്ത് നെടുമ്പള്ളി ഗ്രാമത്തിലാണ് സംഭവം. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമ്പുളി സ്വദേശി ലോകനാഥന്റെ ഭാര്യ ഗോമതി(28)യാണ് യൂട്യൂബ് നോക്കി പ്രസവമെടുക്കാന്‍ ശ്രമിച്ചത്.

ഭര്‍ത്താവ് ലോകനാഥന്റെ പിന്തുണയോടെയായിരുന്നു യുവതി യൂട്യൂബ് വീഡിയോ അനുകരിച്ച് പ്രസവമെടുക്കാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ യുവതി വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിസംബര്‍ 13നായിരുന്നു ഡോക്ടര്‍മാര്‍ ഇവര്‍ക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. വേദന വരാത്തതിനാല്‍ ഇവര്‍ ആശുപത്രിയില്‍ പോകാതെ വീട്ടില്‍ വിശ്രമിച്ചു.

എന്നാല്‍ ശനിയാഴ്ച യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. എന്നാല്‍ യൂട്യൂബ് വീഡിയോ നോക്കി പ്രസവിക്കാന്‍ ഗോമതിയും ലോകനാഥനും തീരുമാനിക്കുകയായിരുന്നു. ഇതിനായി യുവതിയുടെ സഹോദരിയുടെയും സഹായവും തേടി. എന്നാല്‍ കാര്യങ്ങള്‍ ഇവര്‍ക്ക് നിയന്ത്രിക്കാനായില്ല.

പ്രസവിച്ചതിന് പിന്നാലെ കുഞ്ഞ് മരിക്കുകയും യുവതി ബോധരഹിതയുമായി. തുടര്‍ന്ന് ഗോമതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ലോകനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …