Breaking News

ഷാന്‍ വധക്കേസിലെ പ്രതികളെല്ലാം ആലപ്പുഴ ജില്ലക്കാര്‍, ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും; സര്‍വകക്ഷി യോഗം വൈകിട്ട്

എസ് ഡി പി ഐ നേതാവിനെ വധിക്കാന്‍ പ്രതികള്‍ കാത്തിരുന്നത് രണ്ടര മാസം. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ നന്ദുവിനെ കൊന്നതിലുള്ള പ്രതികാരമായാണ് ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് ഇന്നലെ അറസ്റ്റിലായ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞു. കാറിന് പുറമെ ഒരു ബൈക്കിലും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഷാനിനെ പിന്തുടര്‍ന്നിരുന്നു.

പ്രതികളെല്ലാം ആലപ്പുഴ ജില്ലക്കാരാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇവരുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫാണ്. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. സര്‍വകക്ഷി യോഗം ഇന്ന് വൈകിട്ട് നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഫിഷറീസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, കൃഷിമന്ത്രി പി. പ്രസാദ് എന്നിവരുടെ

നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സര്‍വകക്ഷി യോഗത്തിനുശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും ചേരും. ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ തുടരണമോയെന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമെടുക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …