Breaking News

ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രേക്ഷകർ സിനിമയെ വിലയിരുത്തുന്നത്: ഭാവന

നീണ്ട ഇടവേളയ്ക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി ഭാവന. ഈ അവസരത്തിൽ ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രേക്ഷകർ സിനിമയെ വിലയിരുത്തുന്നതെന്ന് നടി പറഞ്ഞു. മലയാള സിനിമയിൽ നല്ല മാറ്റങ്ങള്‍ ആണ് സംഭവിച്ചിരിക്കുന്നതെന്നും വ്യക്തമാക്കുകയാണ് താരം.  

സിനിമയ്ക്ക് വേണ്ടി എത്രമാത്രം പ്രവർത്തിച്ചു, എങ്ങനെ പ്രവർത്തിച്ചു എന്നൊന്നും പ്രേക്ഷകർക്ക് അറിയേണ്ട ആവശ്യമില്ല. സിനിമ നല്ലതാണോ അല്ലയോ എന്ന് മാത്രമാണ് നോക്കുന്നത്. സ്ക്രീനിൽ കാണുന്ന കാര്യങ്ങൾ നോക്കിയാണ് അവർ വിലയിരുത്തുന്നത്. സിനിമയുടെ റിലീസ് കഴിഞ്ഞിട്ടേ അത് തീരുമാനിക്കാൻ കഴിയൂ എന്നും അവർ പറഞ്ഞു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നി’ന്‍റെ പ്രമോഷൻ വേളയിലായിരുന്നു നടിയുടെ പ്രതികരണം.

മലയാള സിനിമ ഒരുകാലത്ത് നായിക, നായകൻ, വില്ലൻ എന്നിങ്ങനെ മാത്രമായി ഒതുങ്ങി നിന്നിരുന്നു. ഇപ്പോൾ എല്ലാം മാറി. എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകാറുണ്ടെന്നും നടി പറഞ്ഞു. 

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …