Breaking News

ഐ.പി.എല്‍ താരലേലം: രജിസ്​റ്റര്‍ ചെയ്​തിട്ടും ശ്രീശാന്ത് പുറത്ത്…

ഐപിഎല്‍ ലേല പട്ടികയില്‍ നിന്നും മലയാളി താരം ശ്രീശാന്ത് പുറത്ത്. ഈ സീസണിലെ ലേലപട്ടികയിലാണ് ശ്രീശാന്തിന് ഇടം നല്‍കാതിരുന്നത്. നീണ്ട ഇടവേളക്കു ശേഷം വിലക്കു നീങ്ങി ക്രിക്കറ്റിന്റെ മായികപ്രഭയിലേക്ക്​​ വീണ്ടുമെത്തിയ ശ്രീശാന്തിന്​ ഇരുട്ടടിയായിരിക്കുകയാണ് ഐപിഎല്‍ താരലേലം.

മോശമല്ലാത്ത തുക സ്വയം നിശ്​ചയിച്ച്‌​ കഴിഞ്ഞയാഴ്​ച രജിസ്​റ്റര്‍ ചെയ്​തിട്ടും ബി.സി.സി.ഐ പുറത്തുവിട്ട താരപ്പട്ടികയില്‍ ശ്രീശാന്തിന് ഇടം കിട്ടിയില്ല. 164 ഇന്ത്യക്കാരുള്‍പെടെ 292 പേരാണ്​ പട്ടികയില്‍ ഇടംപിടിച്ചത്​.

സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…Read more

ഫെബ്രുവരി 18ന്​ ചെന്നൈയിലാണ്​​ താരലേലം നടക്കുക. വാതുവെപ്പ്​ വിവാദത്തില്‍ കുരുങ്ങി ഏഴുവര്‍ഷം സസ്​പെന്‍ഷനില്‍ കഴിഞ്ഞതിനൊടുവിലാണ്​ അടുത്തിടെ ശ്രീശാന്ത്​ തിരികെയെത്തിയത്​.

മുഷ്​താഖ്​ അലി ട്രോഫിയില്‍ കേരളനിരയില്‍ മോശമല്ലാത്ത പ്രകടനം നടത്തിയ താരം നാലു വിക്കറ്റും വീഴ്​ത്തി. രജിസ്​​റ്റര്‍ ചെയ്യുമ്പോൾ 75 ലക്ഷം രൂപയാണ്​ അടിസ്​ഥാന വിലയിട്ടിരുന്നത്​.

ഐ.പി.എല്‍ പുതിയ സീസണില്‍ താരലേലത്തിന്​​ മൊത്തം 114 പേരാണ്​ രജിസ്​റ്റര്‍ ചെയ്​തിരുന്നതെന്നും പങ്കാളികളായ എട്ടു ടീമുകള്‍ക്കും​ ബോധിക്കാത്തതാകാം പട്ടികയില്‍ വരാതിരുന്നതെന്നും മുതിര്‍ന്ന ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്‌​ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …