Breaking News

ഇരുപതിനായിരത്തിൽ താഴാതെ കോവിഡ്; സംസ്ഥാനത്ത് ഇന്ന് 19,328 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോ​ഗം; 114 മരണം; ടിപിആര്‍ 14ന് മുകളില്‍…

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി.

എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,91,95,758 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,394 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 16,856 പേര്‍ രോഗമുക്തി നേടി.

മലപ്പുറം 3010
കോഴിക്കോട് 2426
എറണാകുളം 2388
തൃശൂര്‍ 2384
പാലക്കാട് 1930
കണ്ണൂര്‍ 1472
കൊല്ലം 1378

തിരുവനന്തപുരം 1070
കോട്ടയം 1032
ആലപ്പുഴ 998
പത്തനംതിട്ട 719
കാസര്‍ഗോഡ് 600
വയനാട് 547
ഇടുക്കി 498

19,328 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 960 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 2961
കോഴിക്കോട് 2396
എറണാകുളം 2334
തൃശൂര്‍ 2358
പാലക്കാട് 1319
കണ്ണൂര്‍ 1390
കൊല്ലം 1370

തിരുവനന്തപുരം 967
കോട്ടയം 963
ആലപ്പുഴ 968
പത്തനംതിട്ട 693
കാസര്‍ഗോഡ് 589
വയനാട് 531
ഇടുക്കി 489

101 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 30, പാലക്കാട് 15, തൃശൂര്‍ 10, കൊല്ലം 8, വയനാട്, കാസര്‍ഗോഡ് 7 വീതം, തിരുവനന്തപുരം, പത്തനംതിട്ട 5 വീതം, ആലപ്പുഴ 4, കോഴിക്കോട് 3, ഇടുക്കി, എറണാകുളം, മലപ്പുറം 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …