Breaking News

ഏറ്റവും അർഹതപ്പെട്ട അം​ഗീകാരം; കീരവാണിക്ക് അഭിനന്ദനവുമായി കെ എസ് ചിത്ര

തിരുവനന്തപുരം: ഓസ്കാർ വേദിയിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ‘നാട്ടു നാട്ടു’ ഗാനത്തിൻ്റെ സംഗീത സംവിധായകനാണ് എം എം കീരവാണി. കീരവാണിയുടെ നേട്ടത്തിൽ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഗായിക കെ എസ് ചിത്ര.

കീരവാണിയുടെ നിരവധി ഗാനങ്ങൾക്ക് ശബ്ദം നൽകിയ ഗായിക കൂടിയാണ് ചിത്ര. കീരവാണിക്ക് ഏറ്റവും അർഹതപ്പെട്ട അം​ഗീകാരമാണ് ഇപ്പോൾ ലഭിച്ചതെന്ന് ചിത്ര പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഒരുപാട് പാട്ടുകളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന് ഇനിയും ധാരാളം അവാർഡുകൾ ലഭിക്കട്ടെയെന്നും ചിത്ര ആശംസിച്ചു. 

കീരവാണി സാർ ഒരു നല്ല സംഗീതജ്ഞനും നല്ല മനുഷ്യനുമാണ്. എല്ലാത്തരം സംഗീതവും ചെയ്യുന്ന സംഗീത സംവിധായകനാണ് അദ്ദേഹം. കീരവാണി സാർ തന്നെ ചിത്രഗാരു എന്നാണ് വിളിച്ചിരുന്നത്. എസ് പി ബാലസുബ്രഹ്മണ്യവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് കീരവാണി സാർ. ഒരു പാട്ടിൽ നിന്ന് തനിക്ക് ആവശ്യമുള്ളതിന്‍റെ പത്തിരട്ടി എസ്പിബി സാർ നൽകാറുണ്ടെന്ന് കീരവാണി സാർ പറയാറുണ്ടായിരുന്നുവെന്നും ചിത്ര പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …