Breaking News

തൃ​ശൂ​രി​നെ ഹൈ​ടെ​ക് സി​റ്റി​യാ​ക്കാ​ന്‍ കേ​ന്ദ്ര സ​ഹാ​യം ല​ഭ്യ​മാ​ക്കും -സു​രേ​ഷ് ഗോ​പി എം.​പി…

തൃ​ശൂ​ര്‍ ന​ഗ​ര​ത്തെ പൈ​തൃ​ക​ങ്ങ​ള്‍ കാ​ത്തു​സൂ​ക്ഷി​ച്ചു​ള്ള ഹൈ​ടെ​ക് സി​റ്റി ആ​ക്കാ​ന്‍ കേ​ന്ദ്ര​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന്​ സു​രേ​ഷ് ഗോ​പി എം.​പി. ശ​ക്ത​നി​ല്‍ ദു​ബൈ മോ​ഡ​ല്‍ ഹൈ​ടെ​ക് രീ​തി​യി​ലു​ള്ള മ​ത്സ്യ- മാം​സ മാ​ര്‍ക്ക​റ്റു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചാ​ല്‍ കേ​ന്ദ്ര ഫ​ണ്ടി​ല്‍​നി​ന്ന് തു​ക ല​ഭി​ക്കാ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്താ​മെ​ന്നും സു​രേ​ഷ്ഗോ​പി മേ​യ​ര്‍ എം.​കെ. വ​ര്‍​ഗീ​സി​നെ അ​റി​യി​ച്ചു. ഹൈ​ടെ​ക് മാ​തൃ​ക മ​ത്സ്യ മാ​ര്‍​ക്ക​റ്റ്​ നി​ര്‍​മി​ക്കാ​ന്‍ ഒ​രു കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ക്കു​മെ​ന്നും എം.​പി പ​റ​ഞ്ഞു.

എം.​പി ഫ​ണ്ടി​ല്‍ നി​ന്ന് ന​ല്‍​കു​ന്ന ഒ​രു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച്‌​ കോ​ര്‍പ​റേ​ഷ​ന്‍ ന​ട​പ്പാ​ക്കു​ന്ന മാ​ര്‍ക്ക​റ്റ് ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സ്ഥ​ലം വെ​ള്ളി​യാ​ഴ്ച മേ​യ​റും എം.​പി​യും സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി ശ​നി​യാ​ഴ്ച കോ​ര്‍പ​റേ​ഷ​നി​ലെ​ത്തി മേ​യ​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലും എം.​പി പ​ങ്കെ​ടു​ത്തു. ശ​ക്ത​ന്‍ മാ​ര്‍ക്ക​റ്റി​ലെ കു​ടി​വെ​ള്ള സ്രോ​ത​സ്സ് അ​ത്യാ​ധു​നി​ക രീ​തി​യി​ല്‍ ന​വീ​ക​രി​ക്കാ​നാ​ണ്​ എം.​പി ന​ല്‍​കി​യ തു​ക വി​നി​യോ​ഗി​ക്കു​ക.

മേ​യ​ര്‍ എം.​കെ. വ​ര്‍​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ രാ​ജ​ശ്രീ ഗോ​പ​ന്‍, സ്റ്റാ​ന്‍​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്മാ​രാ​യ വ​ര്‍​ഗീ​സ് ക​ണ്ടം​കു​ള​ത്തി, പി.​കെ. ഷാ​ജ​ന്‍, സാ​റാ​മ്മ റോ​ബ്സ​ണ്‍, ഷീ​ബ ബാ​ബു, കൗ​ണ്‍സി​ല​ര്‍മാ​രാ​യ പൂ​ര്‍​ണി​മ സു​രേ​ഷ്, ഡോ. ​വി. ആ​തി​ര, രാ​ധി​ക എ​ന്‍.​വി, നി​ജി കെ.​ജി, സി​ന്ധു ആ​ന്‍റോ ചാ​ക്കോ​ള, കോ​ര്‍പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി വി​നു സി. ​കു​ഞ്ഞ​പ്പ​ന്‍, സൂ​പ്ര​ണ്ടി​ങ്ങ് എ​ന്‍​ജി​നീ​യ​ര്‍ ഷൈ​ബി ജോ​ര്‍ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​കെ അ​നീ​ഷ്കു​മാ​റും സു​രേ​ഷ് ഗോ​പി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …