Breaking News

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ കൊല്ലം ജില്ലയിലെ സന്നദ്ധസംഘടനകള്‍ക്ക് അവസരം…

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ദുരന്ത പൂര്‍വ്വ ദുരന്താനന്തര പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിന് കൊല്ലം ജില്ലയില്‍ രൂപീകരിച്ചിട്ടുള്ള ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്(ഐഎജി) പുനര്‍ രൂപീകരിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.

വിവിധ സേവന മേഖലകളില്‍ പ്രവീണ്യമുള്ളതും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതുമായ സന്നദ്ധ സംഘടനകളാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്ന സന്നദ്ധ സംഘടനകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരും ദുരന്ത ദുരന്താനന്തര

പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിക്കാന്‍ താല്പര്യം ഉള്ളവരുമായിരിക്കണം. നിലവില്‍ 28 സംഘടനകള്‍ ഐഎജിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള സംഘടനകള്‍ ഗൂഗിള്‍ ഫോം ലിങ്കില്‍ (http://tiny.cc/IAGkollam) ആഗസ്ത് 17 വൈകുന്നേരം അഞ്ചിന് മുന്‍പ് വിവരങ്ങള്‍ സമര്‍പ്പിക്കണം. നിലവില്‍ ഐഎജിയുടെ ഭാഗമായിട്ടുള്ള സംഘടനകളും തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും വിവരങ്ങള്‍ നല്‍കേണ്ടതാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …