Breaking News

വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് പ്രതിരോധിക്കാന്‍ ബജറ്റിൽ പുതിയ നിർദേശവുമായി മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ പ്രവാസികളെ, പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ പ്രവാസികളെ ബാധിക്കുന്ന പ്രധാന പ്രശ്നമായ വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവിനെ പ്രതിരോധിക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ ബജറ്റ് പ്രസംഗത്തിൽ പുതിയ നിർദ്ദേശം. വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ നൽകേണ്ടി വരുന്ന ഉയർന്ന വിമാന യാത്രാ ചെലവ് നിയന്ത്രിക്കുന്നതിന് ആഭ്യന്തര, വിദേശ എയർലൈൻ കമ്പനികളുമായും പ്രവാസി സംഘടനകളുമായും ഇതിനകം നടത്തിയ ചർച്ചകളെക്കുറിച്ചും ബജറ്റിൽ വിശദീകരിച്ചു.

പ്രവാസികളുടെ യാത്രാ ആവശ്യങ്ങൾ ഏകോപിപ്പിക്കുന്നതിന് നോർക്ക റൂട്ട്സ് വഴി പ്രത്യേക പോർട്ടൽ നടപ്പാക്കാനും ബജറ്റിൽ നിർദ്ദേശമുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ആവശ്യമായ സെക്ടറുകളിൽ ഫ്ലൈറ്റുകൾ ചാർട്ടർ ചെയ്യാൻ ഈ വിവരങ്ങൾ ഉപയോഗിക്കുകയാണ് ലക്ഷ്യം.

സുതാര്യമായ പ്രക്രിയയിലൂടെ വിമാനക്കമ്പനികളിൽ നിന്ന് സീറ്റ് അടിസ്ഥാനമാക്കിയുള്ള നിരക്ക് വാങ്ങിയ ശേഷം പരമാവധി നിരക്ക് കുറച്ച് ചാർട്ടർ ഫ്ലൈറ്റുകൾ ക്രമീകരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. സീസണിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് പത്തിരട്ടിയോ അതിൽ കൂടുതലോ വർദ്ധിപ്പിക്കുമ്പോൾ, പ്രവാസികൾക്ക് ചാർട്ടർ വിമാനങ്ങളിൽ വളരെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിഞ്ഞേക്കും. ഇത് യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിലുള്ള ടിക്കറ്റുകൾ നിലനിർത്താൻ സഹായിക്കുമെന്ന് ധനമന്ത്രി തന്‍റെ ബജറ്റ് പ്രസംഗത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു. 

About News Desk

Check Also

വിജേഷ് പിള്ള ഒളിവിൽ, ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല: കർണാടക പോലീസ്

ബെംഗളൂരു: കേസിൽ നിന്ന് പിൻമാറാൻ സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലാണെന്ന് കർണാടക പോലീസ്. …