Breaking News

പരാമർശം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി; ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ ഐഎംഎ

തിരുവനന്തപുരം: ഡോക്ടർമാർക്കെതിരെ പരാമർശം നടത്തിയ കെ.ബി ഗണേഷ് കുമാർ എം.എൽ.എയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ. ഗണേഷ് കുമാറിൻ്റെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. സുൽഫി നൂഹു, സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവൻ എന്നിവർ ചൂണ്ടിക്കാട്ടി.

ഈ മാസം 17ന് (വെള്ളിയാഴ്ച) ആശുപത്രി ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഐ.എം.എ സംസ്ഥാന വ്യാപകമായി മെഡിക്കൽ പണിമുടക്കുമായി മുന്നോട്ട് പോകുമ്പോൾ, ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്കെതിരെ സാംസ്കാരിക കേരളത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നുവരുന്നു. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് എം.എൽ.എയും ഉത്തരവാദിയായിരിക്കുമെന്ന ഓർമ്മപ്പെടുത്തലാണിതെന്നും ഐ.എം.എ പ്രസ്താവനയിൽ പറഞ്ഞു. അഴിമതിയും വൈദ്യചികിത്സയും സംബന്ധിച്ച പരാതികൾ ഉന്നയിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടത് എം.എൽ.എയുടെ ഉത്തരവാദിത്തമാണെങ്കിലും കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ നടത്തിയ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് ഐ.എം.എ പ്രസ്താവനയിൽ പറഞ്ഞു.

ഹൈക്കോടതിയും പൊതുസമൂഹവും ഭരണകർത്താക്കളും കേരളത്തിലെ സാംസ്ക്കാരിക സാഹിത്യ നായകൻമാരും ആശുപത്രി ആക്രമണത്തെ ശക്തമായി അപലപിക്കുമ്പോഴും ആരോഗ്യപ്രവർത്തകരെ ആക്രമിക്കാനുള്ള ആഹ്വാനം സ്വീകാര്യമല്ല. ആശുപത്രി ആക്രമണങ്ങളെ ഹൈക്കോടതി ശക്തമായി അപലപിക്കുകയും അത് പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ ഇത്തരം പ്രസ്താവനകൾ ഹൈക്കോടതിയോടുള്ള അനാദരവും നിയമവ്യവസ്ഥയെ അവഹേളിക്കുന്നതുമാണ്. യുദ്ധസമയത്ത് പോലും ആശുപത്രികളെ ആക്രമണത്തിൽ നിന്ന് ഒഴിവാക്കിയിരിക്കെ കലാപത്തിന് ആഹ്വാനം ചെയ്ത സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഐഎംഎയുടെ തീരുമാനം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …