Breaking News

‘അവരുടെ ചിരിയാണ്​ എന്‍റെ സന്തോഷം’- തൊഴിലാളികള്‍ക്കായി വീണ്ടും സോനൂ സൂദിന്‍റെ വിമാനം

അന്തർസംസ്​ഥാന തൊഴിലാളികൾക്കായി വീണ്ടുമൊരു ചാർ​ട്ടേഡ്​ ഫ്ലൈറ്റൊരുക്കി ബോളിവുഡ്​ നടൻ സോനു സൂദ്​. സോനു പണം മുടക്കി ഒരുക്കിയ എയർ ഏഷ്യയുടെ വിമാനത്തിൽ 173

തൊഴിലാളികളാണ് മുംബൈയിൽ നിന്ന്​ ഡെറാഡൂണിലെത്തിയത്.

ഉച്ചക്ക്​ 1.57ന്​ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന്​ പുറപ്പെട്ട വിമാനം വൈകീട്ട്​ 4.41ന്​ ഡെറാഡൂണിലെ ജോളി ഗ്രാൻഡ്​ വിമാനത്താവളത്തിലെത്തി.

ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുത്; സമൂഹവ്യാപന സാധ്യത കൂടുതലെന്ന് ഐഎംഎ…

‘ജീവിതത്തിൽ വിമാനയാത്ര അനുഭവിക്കാൻ സാധ്യതയില്ലാത്തവരായിരുന്നു അവരിൽ കൂടുതൽ പേരും. വീട്ടുകാരെയും കൂട്ടുകാരെയും കാണാനായി അവർ പറക്കുന്നത്​ കാണുമ്പോൾ എനിക്ക്​ വളരെ സന്തോഷം തോന്നുന്നു’- സോനു സൂദ്​ പറഞ്ഞു.

ഭാവിയിൽ തൊഴിലാളികളെ സഹായിക്കാനായി കൂടുതൽ വിമാനങ്ങൾ പറത്താനായി ശ്രമിക്കുമെന്നും താരം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്​ചയാണ്​ കേരളത്തിൽ കുടുങ്ങിക്കിടന്ന 167 അന്തർസംസ്​ഥാന തൊഴിലാളികളെ സ്വന്തം ചെലവിൽ നടൻ വിമാനത്തിൽ നാട്ടിലെത്തിച്ചത്​.

എറണാകുളത്തെ ഒരു വസ്ത്ര നിർമാണ ഫാക്​ടറിയിൽ തുന്നൽ ജോലി ചെയ്​തിരുന്ന സ്ത്രീകൾക്കാണ്​ അന്ന്​ സോനു സൂദിൻെറ സഹായം ലഭ്യമായത്. ഭുവനേശ്വറിലുള്ള അടുത്ത സുഹൃത്ത് വഴിയാണ് ഇവരുടെ ദുരവസ്​ഥയെപറ്റി നടൻ അറിയാൻ ഇടയായത്​.

നേരത്തേ മഹാരാഷ്ട്രയിലും കർണാടകയിലും കുടുങ്ങിക്കിടന്ന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി സോനു സൂദ് ബസ് സർവീസുകൾ ഒരുക്കിയിരുന്നു. പഞ്ചാബിലെ

ഡോക്​ടർമാർക്ക്​ 1500 പി.പി.ഇ കിറ്റുകളും വിതരണം ചെയ്​ത ഇദ്ദേഹം ആരോഗ്യപ്രവർത്തകർക്ക്​ താമസ സൗകര്യമൊരുക്കാൻ മുംബൈയിലെ ഹോട്ടൽ വിട്ടു​നൽകുകയും ചെയ്തിരുന്നു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …