Breaking News

ആശ്വാസ വാര്‍ത്ത: 1.55 ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ ഇന്ന് രാത്രിയിൽ സംസ്ഥാനത്ത് എത്തും…

സംസ്ഥാനത്ത് 1.55 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ഇന്ന് എത്തും. ഇന്ന് രാത്രിയോടെയാണ് കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തിരുവനന്തപുരത്ത് എത്തുന്നത്.

കഴിഞ്ഞ ദിവസം 97,500 ഡോസ് കോവാക്‌സിന്‍ സംസ്ഥാനത്ത് എത്തിച്ചിരുന്നു.  വെള്ളിയാഴ്ച്ച ഉച്ചയോടെ സംസ്ഥാനത്തെത്തിയ വാക്‌സിന്‍ ഉടന്‍ തന്നെ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും.

നാളെയും മറ്റന്നാളുമായി വിവിധ ജില്ലകളില്‍ കോവാക്‌സിന്‍ കുത്തിവെപ്പ് പുനരാരംഭിച്ചേക്കുമെന്നാണ് വിവരം.

അതേസമയം വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച്‌ നമ്ബരും തീയതിയും കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ചില വിദേശ രാജ്യങ്ങള്‍ വാക്സിനെടുത്ത തീയതിയും വാക്സിന്റെ ബാച്ച്‌ നമ്ബരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍

ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിനായുള്ള ഇ ഹെല്‍ത്തിന്റെ പോര്‍ട്ടലില്‍ അപ്ഡേഷന്‍

നടത്തിവരികയാണ്. അടുത്ത ദിവസം മുതല്‍ തന്നെ ബാച്ച്‌ നമ്ബരും തീയതിയും ചേര്‍ത്ത പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്ത, ബാച്ച്‌ നമ്ബരും തീയതിയും ആവശ്യമുള്ളവര്‍ക്ക് അവകൂടി ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …