Breaking News

ഒടിടി വഴി പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായ ദൃശ്യം 2 തീയറ്റര്‍ റിലീസിനൊരുങ്ങുന്നു…

ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ വഴി പുറത്തിറങ്ങി വന്‍ ഹിറ്റായി മാറിയ മോഹന്‍ലാല്‍-ജീത്തു ജോസഫ് തീയറ്റര്‍ റിലീസിനൊരുങ്ങുന്നു.

സിംഗപ്പൂര്‍ മലയാളികള്‍ക്കുവേണ്ടിയാണ് ദൃശ്യം 2 തിയറ്ററില്‍ എത്തുന്നത്.  ജൂണ്‍ 26ന് സിംഗപ്പൂരിലെ മള്‍ടിപ്ലക്സുകളില്‍ ദൃശ്യം 2 റിലീസ് ചെയ്യുമെന്നാണ് വിവരം.

ആശീര്‍വാദ് സിനിമാസിനൊപ്പം സിംഗപ്പൂര്‍ കൊളീസിയം കമ്ബനിയും ചേര്‍ന്നാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക.

സിംഗപ്പൂരിലെ ഏറ്റവും വലിയ മള്‍ടിപ്ലക്സ് ശൃംഖല ആയ ഗോള്‍ഡന്‍ വില്ലേജ് സിനിപ്ലെക്സുകളിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണിന് പിന്നാലെയാണ് ദൃശ്യം 2 ഷൂട്ടിങ്ങ് നടന്നത്.

വന്‍ പ്രേക്ഷകശ്രദ്ധ നേടിയ ആദ്യഭാഗത്തിനെ പോലെത്തന്നെ ത്രില്ലര്‍ സ്വഭാവമാണ് ദൃശ്യം 2വിനും ഉള്ളത്. ഒടിടി വഴി നിരവധി പേരാണ് ചിത്രം കണ്ടത്. ചിത്രത്തിന്റെ മൂന്നാം ഭാ​ഗവും വൈകാതെ പുറത്തിറങ്ങുമെന്ന് സംവിധായകന്‍ സൂചന നല്‍കിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …