Breaking News

പുത്തൂര്‍ : നാടിന്‍റെ ധീര പുത്രന് രാഷ്ട്രത്തിന്‍റെ ആദരം….!!

പവിത്രേശ്വരം ചെറുപൊയ്ക ഗ്രാമത്തിന് അഭിമാനത്തിന്‍റെ സൂര്യ കിരീടം കൊണ്ടെത്തിച്ചിരിക്കുകയാണ്. ദേശീയ പോലീസ് ഗാലന്‍ററി മെഡല്‍ നേടീയ ചെറുപൊയ്കയുടെ വീരപുത്രന്‍ ശ്രീ കെ.ജി. റെജികുമാര്‍.

ജീവന്‍ പണയപ്പെടുത്തിയ പോരാട്ടവീര്യത്തിനു രാജ്യത്തിന്റെ ആദരം ലഭിച്ചപ്പോള്‍ ഗ്രാമാഭിമാനത്തോടൊപ്പം ചെറുപൊയ്ക കല്ലുംപുറത്ത് വീട്ടിലെ കുടുംബാഗങ്ങള്‍ക്കും ആത്മനിര്‍വൃതിയുടെ നിമിഷങ്ങളായിരുന്നു.

ഊണും ഉറക്കവും ഉപേക്ഷിച്ച് കൊടും തണുപ്പില്‍ രാപകല്‍ ഇല്ലാതെ അതിര്‍ത്തി കാക്കുന്ന അവസരത്തില്‍ ഇന്ത്യയിലേക്ക് നിഴഞ്ഞു കയറിയ കൊടും ഭീകരരെ സ്വജീവന്‍ പോലും പണയപ്പെടുത്തി അവരെ സമാപ്തി വരുത്തിയ സിആര്‍പിഎഫ് 179ആം

ബറ്റാലിയനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീ കെ.ജി. റെജികുമാറിന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ ആദരമായി പോലീസ് ഗാലന്‍ററി മെഡല്‍ ലഭിച്ചത്. 2018 ഡിസംബര്‍ 12 നും 13 നും ജമ്മു കാശ്മീരിലെ ബരാമുളയിലായിരുന്നു റെജികുമാര്‍ അടങ്ങിയ

സംഘവും പട്ടാളക്കാരും തീവ്രവാദികളെ നേരിട്ടത്. ഭീകരര്‍ ഒരു വീട്ടില്‍ തംബടിച്ചതായ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഘം സ്ഥലത്തെത്തിയത്. കനത്ത പോരാട്ടത്തിനൊടുവില്‍ സ്റ്റോറൂമിനുള്ളില്‍ പതിയിരുന്ന തീവ്രവതികളെ അതി സാഹസികമായി

സംഘം വധിക്കുകയായിരുന്നു. റെജികുമാര്‍ ഇതിനകം ഇരുപതിലധികം തവണ തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. നല്ലൊരു അത്ലറ്റിക്സും കൂടി ആയ ഇദ്ദേഹം സിആര്‍പിഎഫിന്‍റെ അഭിമാന താരവുമാണ്.

നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹം ചെറുപൊയ്ക കല്ലുംപുറത്ത് എന്‍. ഗോപാലന്‍ പിള്ളയുടെയും പരേതയായ പി.സരോജിനിയമ്മയുടെയും മകനാണ്. സൂര്യലക്ഷ്മി ഭാര്യയും കാര്‍ത്തിക് മകനുമാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …