Breaking News

ഓപ്പോയുടെ റെനോ സീരിസിലെ ഏറ്റവും പുതിയ ഫോണ്‍ പുറത്തിറക്കി; പ്രത്യേകതകള്‍ എന്തെല്ലാം; വില നിങ്ങളെ അതിശയിപ്പിക്കും..!

ഓപ്പോയുടെ റെനോ സീരിസിലെ ഏറ്റവും പുതിയ ഫോണ്‍ പുറത്തിറക്കി. ഓപ്പോ റെനോ സീരിസിലെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റായ ഓപ്പോ റെനോ 3 വിറ്റാലിറ്റി എഡിഷനാണ് ചൈനയില്‍ പുറത്തിറക്കിയത്.

ഓപ്പോ റെനോ 3 വിറ്റാലിറ്റി എഡിഷന്റെ 8 ജിബി + 128 ജിബി ഓപ്ഷന്റെ വില 30,500 രൂപയാണ്. 48-മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും മറ്റ് റെനോ 3 സീരിസ്

ഫോണുകളില്‍ നിന്നും വ്യത്യസ്തമായി മീഡിയടേക് MT6885Z ഡൈമെന്‍സിറ്റി 1000L ചിപ്‌സെറ്റിന് പകരം ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 SoC ആണ് ഈ പുതിയ സീരീസിലുള്ളത്.

ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് ഫോണിലേത്. 48-മെഗാപിക്‌സല്‍ പ്രൈമറി ഷൂട്ടര്‍, സെക്കന്റ് 8-മെഗാപിക്‌സല്‍ ക്യാമറ, തേര്‍ഡ് 2-മെഗാപിക്‌സല്‍ ക്യാമറ, 2-മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് ഈ ക്യാമറയിലുള്ളത്. 5 ജി സപ്പോര്‍ട്ടുള്ള ഓപ്പോ റെനോ 3 വിറ്റാലിറ്റി എഡിഷനില്‍ 6.4-ഇഞ്ചുള്ള ഫുള്‍-HD+ അമോലെഡ് ഡിസ്പ്ലേയാണുള്ളത്.

20:9 ആണ് ആസ്‌പെക്‌ട് അനുപാതം. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയും ഹാന്‍ഡ്സെറ്റിലുണ്ട്. സ്‌ക്രീനിലുള്ള ടിയര്‍ഡ്രോപ്പ് നൊച്ചിലാണ് 32-മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സജ്ജീകരിച്ചിരിക്കുന്നതും.

ഇന്‍ -ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഓതെന്റിക്കേഷനായി നല്‍കിയിട്ടുണ്ട്. ഓപ്പോയുടെ റെനോ 3 വിറ്റാലിറ്റി എഡിഷന് മുന്‍‌തൂക്കം നല്‍കുന്നത് 8 ജിബി LPDDR4x റാമും 128 ജിബി UFS 2.1 സ്റ്റോറേജുമുള്ള ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 SoC ആണ്. 4,025mAh ബാറ്ററിയാണ്.

30W VOOC 4.0 ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണാണ് ഓപ്പോ റെനോ 3 വിറ്റാലിറ്റി എഡിഷന്‍. മൂണ്‍ലൈറ്റ് ബ്ലാക്ക്, സ്‌കൈ മിറര്‍ വൈറ്റ്, സ്ട്രീമാര്‍ ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഹാന്‍ഡ്സെറ്റ് ലഭിക്കുക.

About NEWS22 EDITOR

Check Also

പുത്തൂർ വിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം.

വർഷങ്ങളായി പുത്തൂർ കിഴക്കേ ചന്തയ്ക്കുള്ളിൽ പോലീസ് സ്റ്റേഷനിനോട് ചേർന്നുള്ള നെടുവത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജിന്റെ ബിവറേജ് സ്ഥാപനം …