Breaking News

ക്ഷേത്ര ദര്‍ശനത്തിനിടെ ഉന്തുംതള്ളും : കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്…

ഉജ്ജൈനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച ഉണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട മഹാകലേശ്വര്‍ ക്ഷേത്രം കഴിഞ്ഞ മാസത്തോടെയാണ് തുറന്നത്.

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും മാത്രമാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. രാവിലെ 6 നും രാത്രി 8 നും ഇടയില്‍ 3,500 സന്ദര്‍ശകര്‍ക്കാണ് ക്ഷേത്രത്തിലേക്ക് ഭരണകൂടം അനുമതി നല്‍കുക.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, മുന്‍ മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവരുള്‍പ്പെടെ വിഐപികള്‍ക്കൊപ്പം നിരവധി പേര്‍ ക്ഷേത്രത്തിലേക്ക് തടിച്ചുകൂടിയതിനാല്‍ സ്ഥിതി

നിയന്ത്രണാതീതമാകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. ക്ഷേത്രത്തിന്റെ നാലാം ഗേറ്റില്‍ നിരവധി ആളുകള്‍

തള്ളിയിടുന്നതും തിരക്കു കൂട്ടുന്നതും വീഡിയോയില്‍ കാണാം. ഇത് പിന്നീട് കൂട്ടയോട്ടം പോലുള്ള അവസ്ഥയിലേക്ക് നയിക്കുകയായിരുന്നു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …