Breaking News

ഏകദിന റാങ്കിംഗ്; ബുമ്ര ഒന്നാം റാങ്കില്‍ നിന്നും താഴെ വീണു; ഒന്നാം റാങ്ക് ന്യൂസിലന്‍ഡ്‌ താരത്തിന്..!

ബോളര്‍മാരുടെ പുതിയ റാങ്കിംഗ് പട്ടിക പുറത്തിറക്കിയപ്പോള്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര നീണ്ട കാലത്തിനു ശേഷം ഏകദിന റാങ്കിലെ ഒന്നാം സ്ഥാനത്തു നിന്ന് താഴെ വീണു.

ഇന്ന് വന്ന പുതിയ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കാണ് ബുമ്ര താഴ്ന്നത്. ബുമ്രയെ മറികടന്ന് ബൗള്‍ട് ആണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്.

ഈ റാങ്കിംഗില്‍ ബുമ്രയ്ക്ക് നഷ്ടമായത് 45 പോയന്റാണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മൂന്ന് ഏകദിനങ്ങളിലും വിക്കറ്റ് വീഴ്ത്താന്‍ ബുമ്രയ്ക്ക് സാധിച്ചിരുന്നില്ല.

പരിക്ക് മാറി എത്തിയ ശേഷം ബുമ്രയ്ക്ക് പഴയ ഫോമിലേക്ക് തിരികെയെത്താന്‍ കഴിഞ്ഞിട്ടില്ല.

  1. ബോള്‍ട്ട് (727)
  2. ബൂമ്ര (719)
  3. മുജീബ് (701)
  4. റബാഡ (674)
  5. കമ്മിന്‍സ് (673)
  6. വോക്സ് (659)
  7. അമീര്‍ (656)
  8. സ്റ്റാര്‍ക്ക് (645)
  9. ഹെന്‍ട്രി (643)
  10. ഫെര്‍ഗൂസന്‍ (638)

About NEWS22 EDITOR

Check Also

പുത്തൂർ വിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം.

വർഷങ്ങളായി പുത്തൂർ കിഴക്കേ ചന്തയ്ക്കുള്ളിൽ പോലീസ് സ്റ്റേഷനിനോട് ചേർന്നുള്ള നെടുവത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജിന്റെ ബിവറേജ് സ്ഥാപനം …