Breaking News

രണ്ട് വര്‍ഷത്തിനുള‌ളില്‍ രാജ്യത്ത് 75 പുതിയ വന്ദേ ഭാരത് എക്‌സ്‌പ്രസ് പുറത്തിറക്കുമെന്ന് മോദി സര്‍ക്കാര്‍..

വരുന്ന രണ്ട് വര്‍ഷത്തിനകം 75 പുതിയ വന്ദേ ഭാരത് എക്‌സ്‌പ്രസുകള്‍ രാജ്യത്തെ വിവിധ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് ഓടിക്കുമെന്ന് പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 75ാം സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

ഇന്ത്യ തന്നെ നിര്‍മ്മിച്ച സെമി ഹൈസ്‌പീഡ് ട്രെയിനുകളാണ് വന്ദേ ഭാരത് എക്‌സ്പ്രസുകള്‍. ‘സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ 75 ആഴ്‌ചകളില്‍ 75 വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകള്‍ രാജ്യത്തിന്റെ എല്ലാ കോണുകളെയും ബന്ധിപ്പിക്കും’.

പ്രധാനമന്ത്രി പറഞ്ഞു. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച എസി കോച്ചുകളുള‌ള, അതിവേഗം സഞ്ചരിക്കുന്ന മികച്ച യാത്രാ സൗകര്യമുള‌ള ട്രെയിനുകളാണ് വന്ദേ ഭാരത് എക്‌സ്‌പ്രസ്. ഓണ്‍ ബോര്‍ഡ് ഇന്‍ഫോട്ടെയിന്‍‌മെന്റ്,

യാത്രക്കാര്‍ക്കുള‌ള ജിപിഎസ് അധിഷ്‌ഠിത ഇന്‍ഫര്‍മേഷന്‍ സിസ്‌റ്റം,ഇരുവശത്തേക്കും മാറുന്ന സ്ളൈഡിംഗ് വാതില്‍, വാക്വം അധിഷ്‌ഠിത ബയോ ടൊയ്‌ലറ്റ് എന്നിവ ഈ ട്രെയിനിന്റെ സവിശേഷതയാണ്. നിവവില്‍ കത്ര മുതല്‍ ന്യൂഡല്‍ഹി വരെയും വാരാണസി മുതല്‍ ന്യൂഡല്‍ഹി വരെയും രണ്ട് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …