Breaking News

ഒമിക്രോണ്‍ ബാധിച്ച്‌ ആദ്യ മരണം; ജാഗ്രത നിർദേശം…

ഒമിക്രോണ്‍ ബാധിച്ച്‌ ലോകത്ത് ആദ്യ മരണം. ബ്രിട്ടണില്‍ ഒമിക്രോണ്‍ ബാധിച്ച്‌ ചികിത്സയിലായിരുന്ന രോഗി മരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഒമിക്രോണ്‍ ബാധിച്ചയാള്‍ മരിച്ചെന്ന പ്രഖ്യാപനം നടത്തിയത്. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് ലോകത്ത് ഒരു മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതിന്റെ ആവശ്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അതേസമയം, കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. രോഗബാധിതനായ

എറണാകുളം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്ബര്‍ക്കത്തില്‍ വന്ന ബന്ധുക്കളുടെ പരിശോധനാഫലം രണ്ട് ദിവസത്തിനകം ലഭ്യമാകും. യുകെയില്‍ നിന്ന് അബൂദബി വഴി കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിക്കാണ് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …