Breaking News

ഉച്ചക്ക് ശേഷം പാല്‍ സംഭരിക്കില്ലെന്ന മില്‍മയുടെ തീരുമാനം പിന്‍വലിക്കണം: സന്ദീപ് ജി വാര്യര്‍

സംസ്ഥാനത്ത് ഇന്നുമുതല്‍ ഉച്ചയ്ക്ക് ശേഷമുള്ള പാല്‍ സംഭരണം അവസാനിപ്പിക്കാന്‍ മില്‍മ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് ബി ജെ പി വക്താവ് സന്ദീപ് ജി വാര്യര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പാലിന്റെ 40 ശതമാനം സംഭരിക്കപ്പെടാതെ നശിച്ചു പോകുന്ന അവസ്ഥ ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ചിലവില്‍ മുഴുവന്‍ പാലും സംഭരിച്ച്‌ ക്വാറന്റീനില്‍ ഇരിക്കുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കും

ലോക്ക് ഡൗണ്‍ കാലത്ത് സൗജന്യമായി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ ലോക്ക്ഡൗണ്‍ കഴിയുന്നതിനു മുമ്ബേ നിരവധി ക്ഷീരകര്‍ഷകര്‍ പട്ടിണിയായി മാറുന്നതും

ഫാമുകള്‍ നഷ്ടം സഹിക്കവയ്യാതെ പൂട്ടുന്നതുമൊക്കെ കാണേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയില്‍ ആകൃഷ്ടരായി ക്ഷീരോല്‍പ്പാദന രംഗത്തേക്ക് കടന്നുവന്ന നിരവധി ചെറുപ്പക്കാരുടെയും

ഗ്രാമങ്ങളില്‍ രണ്ടോ മൂന്നോ പശുവിനെ വളര്‍ത്തി പാല്‍ സൊസൈറ്റിയില്‍ വിറ്റ് ഉപജീവനം കഴിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെയും ജീവിതം തകര്‍ക്കുന്ന നടപടി സര്‍ക്കാര്‍ ഇടപെട്ട് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …