Breaking News

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,164 പേര്‍ക്ക് കോവിഡ്; മരണം 500ല്‍ താഴെ…

രാജ്യത്ത് 24 മണിക്കൂറിനിടെ 38,164 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 499 പേര്‍ക്കാണ് കോവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടമായത്. 38,660 പേര്‍ കൂടി രോ​ഗമുക്തി നേ. വാക്സിനേഷന്‍ 41 കോടിയിലേക്ക് അടുക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

40,64,81,493 പേര്‍ക്കാണ് ഇതുവരെ വാക്സിന്‍ നല്‍കിയത്. കോവിഡ് മൂന്നാം തരം​ഗം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ മുന്നൊരുക്കം ശക്തമാക്കി. അവശ്യമരുന്നുകള്‍ അടക്കം 30 ദിവസത്തേയ്ക്കുള്ള

ബഫര്‍ സ്റ്റോക്കിന് രൂപം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. റെംസിഡിവിര്‍ അടക്കമുള്ള അവശ്യമരുന്നുകളാണ് സ്റ്റോക്ക് ചെയ്യുക. ഇതിന് പുറമേ കോവിഡ് ചികിത്സയ്ക്ക് ഉപയോ​ഗിക്കുന്ന പാരസെറ്റമോള്‍, ആന്റിബയോട്ടിക്സ് എന്നിവയും ശേഖരിക്കും

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …