Breaking News

ആശങ്ക ഒഴിയാതെ ഇന്ത്യ; രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണം…

കൊവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായത് ഏറ്റവും ഉയര്‍ന്ന മരണ നിരക്ക്. 4329 ജീവനുകളാണ് 24 മണിക്കൂറിനിടെ പൊലിഞ്ഞത്.

2,63,533 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോള്‍ 4,22,436 പേര്‍ക്ക് രോഗമുക്തി കൈവരിക്കാനായി. പുതിയ കേസുകളിലെ കുറവും രോഗമുക്തി നിരക്കും പ്രതീക്ഷയേകുന്നതാണെങ്കിലു

മരണ നിരക്ക് വലിയ തോതില്‍ ഉയരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാജ്യത്ത് ആകെ 2,52,28,996 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ രോഗബാധിതരായി കഴിയുന്നത് 33,53,765 പേരാണ്. രാജ്യത്തെ ആകെ മരണം 2,78,719 ആയി ഉയര്‍ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …