Breaking News

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി; ഇന്നത്തെ പവന്റെ വില ഇങ്ങനെ…

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങള്‍ക്ക് ശേഷം സമാനമായി സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.

ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 36,360 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്.

ഗ്രാമിന് 30 രൂപ കൂടി 4,545 രൂപയിലുമാണ് വ്യാപാരം ഉള്ളത്. ഈ മാസത്തിന്റെ തുടക്കത്തില്‍  35,040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് കാണാന്‍ സാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …