Breaking News

‘പച്ച വേലിയേറ്റം’ അഥവാ’ഫൈറ്റോപ്ലാങ്ക്ടൺ’; മുന്നറിയിപ്പുമായി മന്ത്രാലയം

മ​സ്ക​ത്ത്​: പച്ച വേലിയേറ്റ പ്രതിഭാസം ബാധിച്ച പ്രദേശങ്ങളിലെ മത്സ്യം ഭക്ഷിക്കുകയോ ഈ പ്രദേശങ്ങളിൽ നീന്തുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം. ദു​കം, മ​സീ​റ വിലായത്തു​ക​ളു​ടെ ചിലയിടങ്ങളിൽ ‘പ​ച്ച വേലി​യേ​റ്റം’ എന്നറിയപ്പെടുന്ന ‘ഫൈറ്റോപ്ലാങ്ക്ടൺ’ ബാധിച്ച് മത്സ്യങ്ങൾ ചത്തതിനെ തുടർന്നാണ് മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്.

ലോകത്തിന്‍റെ പല ഭാഗങ്ങളിലും കാണപ്പെടുന്ന പച്ച ആൽഗകളുടെ കൂട്ടമാണ് ഈ പ്രതിഭാസത്തിനു പിന്നിൽ. വടക്കേ അമേരിക്ക, ഏഷ്യ, പസഫിക് മഹാസമുദ്രം എന്നിവയുടെ കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളെയാണ് പച്ച വേലിയേറ്റ പ്രതിഭാസം ഏറ്റവും കൂടുതൽ ബാധിച്ചത്.

പരിസ്ഥിതി വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഹരിത വേലിയേറ്റ പ്രതിഭാസത്തിനു കാരണമാകുന്ന ഫൈറ്റോപ്ലാങ്ക്ടൺ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഒമാനിലെ ജലാശയങ്ങളിൽ വളരുന്നത്.

About News Desk

Check Also

കൂടുതൽ മേഖലകളിൽ സഹകരണം; ഒമാൻ -കുവൈത്ത് ജോയിന്‍റ് കമ്മിറ്റിയുടെ ഒമ്പതാമത് സെഷൻ മസ്കത്തിൽ നടന്നു

മ​സ്ക​ത്ത് ​: വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ട് ഒമാൻ-കുവൈത്ത് ജോയിന്‍റ് കമ്മിറ്റിയുടെ ഒമ്പതാമത് സെഷൻ മസ്കത്തിൽ നടന്നു. ഒമാൻ …