Breaking News

തായിഫിൽ ശക്തമായ ചുഴലിക്കാറ്റ്; പിക്കപ്പ് വാന്‍ മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്

റിയാദ്: തായിഫിൽ ശക്തമായ ചുഴലിക്കാറ്റിനിടെ പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ തായിഫ് കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായിഫിന്‍റെ വടക്ക് അല്‍ഹിജ്ന്‍ പാലത്തിന് കിഴക്ക് അൽ അസബിൽ ഇന്നലെ വൈകുന്നേരമാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.

കല്ലുകളും മണലും ആകാശത്തേക്ക് ഉയരുന്ന കാഴ്ച ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി ചൂടുള്ളതും നനഞ്ഞതും തണുത്തതുമായ വായുവും വരണ്ട വായുവും തമ്മിലുള്ള അസ്ഥിരതയുടെ ഫലമാണ് ഈ പ്രതിഭാസമെന്ന് കാലാവസ്ഥാ നിരീക്ഷകൻ മുആദ് അൽ അഹ്മദി പറഞ്ഞു.

About News Desk

Check Also

പരാമർശം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി; ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ ഐഎംഎ

തിരുവനന്തപുരം: ഡോക്ടർമാർക്കെതിരെ പരാമർശം നടത്തിയ കെ.ബി ഗണേഷ് കുമാർ എം.എൽ.എയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ. ഗണേഷ് കുമാറിൻ്റെ …