Breaking News

ഐഎസ്എൽ ഫൈനലിൽ എടികെ മോഹൻബഗാൻ ബെംഗളൂരുവിനെ നേരിടും

കൊൽക്കത്ത: ഹൈദരാബാദ് എഫ് സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് കൊൽക്കത്ത എടികെ മോഹൻ ബഗാൻ ഐഎസ്എൽ ഫൈനലിൽ. സ്കോർ: എടികെ -4, ഹൈദരാബാദ് – 3. ആദ്യപാദ മത്സരവും എക്സ്ട്രാ ടൈം വരെ നീണ്ട 2–ാം പാദ മത്സരവും ഗോൾ രഹിത സമനിലയിലായിരുന്നു.

18ന് ഗോവയിൽ നടക്കുന്ന ഫൈനലിൽ എടികെ ബെംഗളൂരു എഫ്സിയെ നേരിടും. നേരത്തെ ലീഗ് ഘട്ടത്തിൽ ഇരുടീമുകളും ഹോം ഗ്രൗണ്ടിൽ 1-0 ജയം നേടിയിരുന്നു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളുടെ മുന്നിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഇരു ടീമുകളും പൊരുതിയെങ്കിലും ഒരു ഗോളും നേടാനായില്ല. ഇതിനിടയിൽ എടികെ 4 മികച്ച സ്കോറിംഗ് അവസരങ്ങൾ പാഴാക്കി.

ഷൂട്ടൗട്ടിൽ എടികെ ഗോൾകീപ്പർ വിശാൽ കെയ്ത്ത് ഹൈദരാബാദിന്‍റെ ജാവിയർ സിവെറിയോയുടെ കിക്ക് തടഞ്ഞപ്പോൾ ബർത്‌ലോമ്യോ ഒഗ്ബെച്ചെയുടെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചു. എടികെ നിരയിൽ ബ്രണ്ടൻ ഹാമിൽ നേടിയ ഷോട്ട് പുറത്തേക്കും പോയി. എടികെ ക്യാപ്റ്റൻ പ്രീതം കോട്ടലിന്‍റെ അഞ്ചാം കിക്കിന്‍റെ മികവിൽ കൊൽക്കത്ത ടീം 4-3 ജയം സ്വന്തമാക്കി.

About News Desk

Check Also

പരാമർശം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി; ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ ഐഎംഎ

തിരുവനന്തപുരം: ഡോക്ടർമാർക്കെതിരെ പരാമർശം നടത്തിയ കെ.ബി ഗണേഷ് കുമാർ എം.എൽ.എയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ. ഗണേഷ് കുമാറിൻ്റെ …