Breaking News

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കും; ബോയ്സ്, ഗേള്‍സ് സ്‌കൂളുകളുടെ എണ്ണം കുറയ്ക്കുന്നത് ആലോചനയിലെന്നും മന്ത്രി ശിവന്‍കുട്ടി

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി. ബോയ്സ്, ഗേള്‍സ് സ്‌കൂളുകളുടെ എണ്ണം കുറയ്ക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ബോയ്സ്, ഗേള്‍സ് സ്‌കൂളുകള്‍ മാറ്റി മിക്സഡ് സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ അതാത് സ്‌കൂളുകളിലെ പിടിഎ തീരുമാനമെടുത്താല്‍ മതിയെന്നും മന്ത്രി പറഞ്ഞു. പിടിഎ തീരുമാന പ്രകാരം മിക്സഡ് സ്‌കൂളിന് അംഗീകാരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്ത് ജെന്‍ഡന്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. ജെന്‍ഡന്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിന് നീക്കമുണ്ടെന്ന് ചില സംഘടനകള്‍ക്ക് തെറ്റിദ്ധാരണ ഉണ്ട്. അങ്ങിനെ ഒരു നീക്കം സര്‍ക്കാരിനില്ലെന്നും ഇത് നടപ്പാക്കണമോയെന്ന് തീരുമാനിക്കേണ്ടത് പിടിഎ ആണെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്‌കൂള്‍ സമയത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …