Breaking News

‘പാമ്ബ് എന്റെ കൈയിലേക്ക് കയറി മൂന്ന് തവണ കൊത്തി, വിഷമുള്ള പാമ്ബാണ് എന്നെ കടിച്ചത്’; പാമ്ബു കടിയേറ്റ സംഭവത്തില്‍ പ്രതികരണവുമായി സല്‍മാന്‍ ഖാന്‍

തന്നെ കടിച്ചത് വിഷമുള്ള പാമ്ബാണെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. പന്‍വേലിലെ ഫാം ഹൗസില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയാണ് സല്‍മാന്‍ ഖാന് പാമ്ബുകടിയേറ്റത്. ഉടന്‍ തന്നെ നവിമുംബൈയിലെ കാമോതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി നിരീക്ഷണത്തിന് ശേഷം തിരിച്ചെത്തിയ ശേഷമാണ് താരം സംഭവത്തെ കുറിച്ച്‌ പ്രതികരിച്ചത്. ‘ഫാം ഹൗസില്‍ കയറിയ പാമ്ബിനെ ഒരു വടി ഉപയോഗിച്ച്‌ ഞാന്‍ പുറത്തേയ്‌ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ പാമ്ബ് എന്റെ കൈയിലേക്ക് കയറി മൂന്ന് തവണ കൊത്തി.

വിഷമുള്ള പാമ്ബാണ് എന്നെ കൊത്തിയത്. ആറ് മണിക്കൂറാണ് ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞത്. ഇപ്പോള്‍ കാര്യമായ പ്രശ്‌നങ്ങളില്ല’ സല്‍മാന്‍ ഖാന്‍ പ്രതികരിച്ചു. എല്ലാ വര്‍ഷത്തെയും പോലെ ജന്മദിനം കെങ്കേമമായി ആഘോഷിക്കാനാണ് താരം ഫാം ഹൗസില്‍ എത്തിയത്. ഇതിന്റെ മുന്നൊരുക്കങ്ങള്‍ക്കായിട്ടാണ് അദ്ദേഹം ഇന്നലെ ഫാമിലെത്തിയത്. ഇന്നാണ് താരത്തിന്റെ ജന്മദിനം.

കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണിന്റെ ഭൂരിഭാഗം സമയത്തും അദ്ദേഹം സഹോദരി അര്‍പ്പിത ഖാനുമൊത്ത് ഫാം ഹൗസിലായിരുന്നു താമസിച്ചിരുന്നത്. താരം അവതാരകനായെത്തുന്ന ബിഗ് ബോസ് സീസണ്‍ 15 വേദിയില്‍ കഴിഞ്ഞ ദിവസം അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചിരുന്നു. ‘അന്തിം: ദ് ഫൈനല്‍ ട്രൂത്ത്’ എന്ന ചിത്രത്തിലാണ് സല്‍മാന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. സല്‍മാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ടൈഗര്‍ 3 ആണ് സല്‍മാന്‍റെ അടുത്ത ചിത്രം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …