Breaking News

തീയറ്ററുകളില്‍ ഇനി മുഴുവന്‍ സീറ്റുകളിലും കാണികള്‍: പുതിയ ഉത്തരവ് ഇങ്ങനെ….

തമിഴ്‌നാട്ടിലെ തീയറ്ററുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പൂര്‍ണമായും നീക്കി സംസ്ഥാന സര്‍ക്കാര്‍. തീയറ്ററുകളില്‍ ഇനി 100 ശതമാനം കാണികളേയും പ്രവേശിപ്പിക്കും.

സാമ്ബത്തിക നഷ്ടം കണക്കിലെടുത്താണ് മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ കൊറോണ മാനദണ്ഡത്തെ മറികടന്നാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറി തീരുമാനമെടുത്തത്. കൊറോണ കേസുകള്‍ കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് ചീഫ് സെക്രട്ടറി ഉത്തരവില്‍ പറയുന്നു.

വിജയ് യുടെ മാസ്റ്റര്‍ ഈ മാസം 13ന് തീയറ്ററിലെത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. പുതിയ തീരുമാനം നിലവില്‍ വരുന്നതോടെ പൊങ്കലിന് റിലീസ് ചെയ്യുന്ന സിനിമകള്‍ കാണാന്‍ മുഴുവന്‍ സീറ്റിലും കാണികളെ പ്രവേശിപ്പിക്കാന്‍ തീയറ്ററുകള്‍ക്ക് സാധിക്കും.

ചിമ്ബു നായകനായുന്ന ചിത്രം ഈശ്വരന്‍ ഈ മാസം 14ന് തീയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കൊറോണ ഉയര്‍ത്തുന്ന ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …