Breaking News

ഓക്സിജനുമായി വന്ന ടാങ്കറിന് വഴിതെറ്റി; പ്രോണവായു ലഭിക്കാതെ ഹൈദരാബാദിലെ ആശുപത്രിയിൽ ഏഴു കോവിഡ് രോഗികൾക്ക് ദാരുണാന്ത്യം

ഓക്​സിജൻ ലഭിക്കാതെ ഹൈദരാബാദിലെ ആശുപത്രിയിൽ ഏഴു കോവിഡ്​ രോഗികൾക്ക്​ ദാരുണാന്ത്യം. സർക്കാർ ഉടമസ്​ഥതയിലുള്ള കിങ്​ കോട്ടി ആശുപത്രിയിലാണ്​ ദാരുണ സംഭവം നടന്നത്​.

ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഓക്​സിജനുമായി വന്ന ടാങ്കറിന്​ വഴിതെറ്റിയതാണ്​ അപകടത്തിന്​ കാരണം. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്നവരാണ്​ മരിച്ചവർ. ഞായറാഴ്ച

രോഗികൾക്ക്​ നൽകുന്ന ഓക്​സിജന്‍റെ സമ്മർദ്ദം കുറഞ്ഞതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന്​ ഓക്​സിജൻ നിറക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ ഓക്​സിജനുമായി

ആശുപത്രിയിലേക്ക്​ വന്ന ടാങ്കറിന്​ വഴിതെറ്റുകയായിരുന്നു. ഹൈദരാബാദിലെ നാരായൻഗുഡ പൊലീസ്​ ഉടൻ ഓക്​സിജൻ ടാങ്കർ കണ്ടെത്തി ആശുപത്രിയിലേക്ക്​ തിരിച്ചെങ്കിലും ഏഴുപേർ മരിക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …